സ്വന്തം വിവാഹദിവസം ഏവരും എന്നെന്നും ഓര്‍മ്മിക്കുന്നതാക്കി തീര്‍ക്കാന്‍ വ്യത്യസ്തമായൊരു ശ്രമം നടത്തിയിരിക്കുകയാണ് ഗുരുഗ്രാം സ്വദേശികളായ അക്ഷിത അറോറയും ആദിത്യ മഹാജനും. മേക്കപ്പ് ആര്‍ട്ടിസ്റ്റായ പരുള്‍ ഗാര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സംഭവം വൈറലായത്

വിവാഹദിവസം ഏറ്റവും 'സ്‌പെഷ്യല്‍' ആയ ഒരു ദിവസം തന്നെയാണ്. അതിനാല്‍ തന്നെ വിവാഹദിവസത്തെ കഴിയും വിധത്തില്‍ പുതുമയുള്ളതും ഭംഗിയുള്ളതുമാക്കി തീര്‍ക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്താമെങ്കില്‍ അതെല്ലാം ചെയ്യുന്നവരാണ് മിക്കവരും. 

അത്തരത്തില്‍ സ്വന്തം വിവാഹദിവസം ഏവരും എന്നെന്നും ഓര്‍മ്മിക്കുന്നതാക്കി തീര്‍ക്കാന്‍ വ്യത്യസ്തമായൊരു ശ്രമം നടത്തിയിരിക്കുകയാണ് ഗുരുഗ്രാം സ്വദേശികളായ അക്ഷിത അറോറയും ആദിത്യ മഹാജനും. 

ഫിറ്റ്‌നസ് പരിശീലകരാണ് ഇരുവരും. അതിനാല്‍ വിവാഹദിവസം വേദിയില്‍ പുഷ് അപ് ചെയ്തുകൊണ്ടാണ് ഇവര്‍ അന്നേ ദിവസത്തെ രസകരമാക്കി തീര്‍ത്തിരിക്കുന്നത്. എന്നുമാത്രമല്ല, ഫിറ്റ്‌നസിന്റെയും വര്‍ക്കൗട്ടിന്റെയും പ്രാധാന്യം ഏവരിലേക്കുമെത്തിക്കുകയെന്ന സന്ദേശവും തങ്ങള്‍ നല്‍കാനാഗ്രഹിച്ചതായി ഇവര്‍ പറയുന്നു. 

മേക്കപ്പ് ആര്‍ട്ടിസ്റ്റായ പരുള്‍ ഗാര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സംഭവം വൈറലായത്. നിരവധി പേരാണ് രസകരമായ വീഡിയോയ്ക്ക് കമന്റ് നല്‍കിയിരിക്കുന്നത്. പലരും ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

View post on Instagram

Also Read:- വിവാഹവേദിയിലേയ്ക്ക് കയറില്ലെന്ന് വധു; വൈറലായി വീഡിയോ