വിവാഹവേദിയിലേക്ക് വധുവിനെ ആനയിച്ചു കൊണ്ടുവരുന്ന ചടങ്ങിനിടെയാണ് സംഭവം നടന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിച്ചത്.

വിവാഹദിനം എന്നത് പലര്‍ക്കും തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിനമാണ്. ഇനിയുള്ള കാലം ഓർക്കാനുള്ള മധുരമുള്ള ഓർമ്മകൾ കൂടിയാണ് ഈ ദിനം സമ്മാനിക്കുന്നത്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ഈ ദിവസത്തെ കുറിച്ച് പല സ്വപ്നങ്ങളും ഉണ്ടാകും. അത്തരത്തില്‍ സ്വന്തം വിവാഹദിനത്തെ കുറിച്ച് വ്യക്തമായ സ്വപ്നങ്ങളുള്ള ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

താന്‍ ആഗ്രഹിച്ച പാട്ട് പ്ലേ ചെയ്യാത്തതിലുള്ള അമര്‍ഷം കാണിക്കുന്ന വധുവിനെയാണ് വീഡിയോയില്‍ കാണുന്നത്. വിവാഹവേദിയിലേയ്ക്ക് വധുവിനെ ആനയിച്ചു കൊണ്ടുവരുന്ന ചടങ്ങിനിടെയാണ് സംഭവം നടന്നത്. വേദിക്കരികിലെത്തിയ വധു ചുറ്റുമുള്ളവരോട് ദേഷ്യപ്പെടുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഞാന്‍ പറഞ്ഞത് 'പിയ മോഹേ ഗര്‍ ആയേ' എന്ന ഗാനം പ്ലേ ചെയ്യാനാണ് എന്ന് പറഞ്ഞ് വിവാഹവേദിയിലേയ്ക്ക് കയറില്ലെന്ന് ശാഠ്യം പിടിക്കുകയായിരുന്നു വധു. വധുവിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന ബന്ധുക്കളെയും ചുറ്റും കാണാം. 

View post on Instagram

ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിച്ചത്. പാട്ട് ശരിയായി വച്ചതോടെ വളരെ സന്തോഷത്തോടെ വേദിയിലേയ്ക്ക് പോകുന്ന വധുവിന്‍റെ മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. 

View post on Instagram

Also Read: മുന്നില്‍ നടന്ന സംഭവം കണ്ട് അമ്പരന്ന് വധുവും വരനും; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona