വരന്‍ വരണമാല്യം അണിയിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനു സമ്മതിക്കാതെ കളിപ്പിക്കുന്ന വധുവാണ് വീഡിയോയിലെ താരം. ഒരു അഭ്യാസിയെപ്പോലെ വധു പിന്നിലേക്ക് വളയുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

വിവാഹവേദിയിൽ (wedding stage) വച്ച് നടക്കുന്ന രസകരമായ സംഭവങ്ങളുടെ വീഡിയോകള്‍ (videos) എപ്പോഴും സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകാറുണ്ട്. അത്തരത്തില്‍ ഏറ്റവും ഒടുവില്‍ ശ്രദ്ധ നേടുന്നത് വധുവിനെ വരണമാല്യം അണിയിക്കാന്‍ ശ്രമിക്കുന്ന വരന്‍റെ വീഡിയോ ആണ്. 

വരന്‍ വരണമാല്യം അണിയിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനു സമ്മതിക്കാതെ കളിപ്പിക്കുന്ന വധുവാണ് വീഡിയോയിലെ താരം. ഒരു അഭ്യാസിയെപ്പോലെ വധു പിന്നിലേയ്ക്ക് വളയുന്നതാണ് വീഡിയോയില്‍ കാണുന്നത്. വരന്റെ കൈപ്പിടിച്ചാണ് വധു പിന്നിലേയ്ക്ക് വളയുന്നത്. 

View post on Instagram

മേക്കപ് ആർട്ടിസ് പരുൾ ഗാർഗ് ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വീഡിയോ ഇതുവരെ 40 ലക്ഷത്തിലേറെ പേരാണ് കണ്ടത്. വധു യോഗയോ ജിംനാസ്റ്റിക്സോ പഠിക്കുന്നുണ്ടോ എന്നും ഇത്രയും മെയ്‌വഴക്കമുള്ള വധുവിനെ അടുത്തൊന്നും കണ്ടിട്ടില്ല എന്നുമാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

Also Read: ഒരു മിനുറ്റില്‍ 109 പുഷ്-അപ്‌സ്; ലോക റെക്കോര്‍ഡ് നേടി യുവാവ്