പഞ്ചാബിലെ ഒരു വിവാഹവേളയിൽ ആണ് സംഭവം നടക്കുന്നത്. വരനും വധുവും വിവാഹ ഘോഷയാത്രയിൽ നടന്നു വരികയാണ്. 

വിവാഹാഘോഷങ്ങള്‍ക്കിടെ നടക്കുന്ന രസകരമായ നിമിഷങ്ങള്‍ പലപ്പോഴും സൈബര്‍ ലോകത്ത് വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. 

പഞ്ചാബിലെ ഒരു വിവാഹവേളയിൽ ആണ് സംഭവം നടക്കുന്നത്. വരനും വധുവും വിവാഹ ഘോഷയാത്രയിൽ നടന്നു വരികയാണ്. പെട്ടെന്ന് വധു അമ്പരന്ന് വാ പൊത്തുന്നു, പിന്നാലെ വരനും. മുന്നിൽ കണ്ട എന്തോ കാഴ്ചയാണ് അവരുടെ ഈ പ്രതികരണത്തിന് കാരണം. 

സംഭവം മറ്റൊന്നുമല്ല, ഇരുവരും നടന്ന് വരുന്നത് പകർത്തിക്കൊണ്ടിരുന്ന ഫോട്ടോഗ്രാഫർ പിന്നിലുള്ള നീന്തൽ കുളത്തിൽ വീണു. കൂടെയുണ്ടായിരുന്നയാൾ ഇയാളെ ഉടന്‍ തന്നെ വലിച്ച് കരയ്ക്ക് കയറ്റി. അതുകൊണ്ട് ഫോട്ടോഗ്രാഫർക്ക് മറ്റ് പരുക്കൊന്നും പറ്റിയിട്ടില്ല. എന്തായാലും ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന ഈ വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് ചിരി പടര്‍ത്തുകയാണ്. 

View post on Instagram

Also Read: വിവാഹ വേദിയിലും വരന്‍ ‘വർക്ക് അറ്റ് ഹോം’; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona