വിവാഹ വസ്ത്രത്തിൽ കേക്ക് കഴിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. 28000ൽ അധികം ലൈക്കുകളും നേടിയ വീഡിയോ ഇൻസ്റ്റഗ്രാം റീൽസിൽ വൈറലാണ്.

വിവാഹവേദിയിലെ രസകരമായ നിമിഷങ്ങള്‍ സൈബര്‍ ലോകത്ത് വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. വിവാഹ വസ്ത്രത്തിൽ കേക്ക് കഴിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് വൈറലായത്. 

നൃത്തം ചെയ്യുന്നതിനിടെയാണ് വധുവിന്‍റെ മുമ്പില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചോക്ലേറ്റ് പേസ്ട്രീ എത്തിയത്. പിന്നെ ഒന്നും ചിന്തിച്ചില്ല, നേരെ നൃത്തം ചെയ്തു കൊണ്ടു തന്നെ കേക്ക് എടുത്തു കഴിക്കുകയാണ് ഈ വധു. 

View post on Instagram

@sarbanisethi_makeupartist എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ഇതുവരെ മൂന്നുലക്ഷത്തോളം പേർ കണ്ടു. 28000ൽ അധികം ലൈക്കുകളും നേടിയ വീഡിയോ ഇൻസ്റ്റഗ്രാം റീൽസിൽ ഹിറ്റാണ്. 

Also Read: തന്റെ പാദം സ്പർശിക്കുന്ന വധുവിനെ തടഞ്ഞ് വരൻ, വധുവിന്റെ പാദം തൊട്ടു, അഭിനന്ദിച്ച് സോഷ്യൽ മീഡിയ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

വിവാഹവേദിയിലേയ്ക്ക് കയറില്ലെന്ന് വധു; വൈറലായി വീഡിയോ