വിവാഹവേഷത്തിലിരിക്കുന്ന വധു ജോലി സംബന്ധമായ കാര്യങ്ങൾ ചെയ്തുതീർക്കുന്നതാണ് വീഡിയോയിലുള്ളത്. ജോലിസ്ഥലത്തു നിന്ന് തുടർച്ചയായി ഫോൺകോളുകൾ വരുന്നതും വധു അതിനൊക്കെ മറുപടി നൽകുന്നതും വീഡിയോയിൽ കാണാം. 

കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡ് 19 (Covid 19) എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള പരിശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. രോഗവ്യാപന പ്രതിരോധവുമായി ബന്ധപ്പെട്ട് ആഘോഷങ്ങള്‍ വരെ പരമാവധി ഒഴിവാക്കുകയാണ് ആളുകള്‍. മിക്കവരും വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുന്ന സാഹചര്യമാണുള്ളത്. അത്തരത്തില്‍ വര്‍ക്ക് ഫ്രം ഹോമിനിടെ (Work from Home) ഉണ്ടാകുന്ന രസകരമായ സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകാറുണ്ട്. 

എന്നാൽ വിവാഹദിനത്തിൽ പോലും ജോലി ചെയ്യണമെന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ? അത്തരത്തിലൊരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹവേഷത്തിലിരിക്കുന്ന വധു ജോലി സംബന്ധമായ കാര്യങ്ങൾ ചെയ്തുതീർക്കുന്നതാണ് വീഡിയോയിലുള്ളത്.

ജോലിസ്ഥലത്തു നിന്ന് തുടർച്ചയായി ഫോൺകോളുകൾ വരുന്നതും വധു അതിനൊക്കെ മറുപടി നൽകുന്നതും വീഡിയോയിൽ കാണാം. വധുവായി അണിഞ്ഞൊരുങ്ങുന്നതിനിടെ ആണ് കോളുകള്‍ വരുന്നത്. ഇതിനിടെ അസ്വസ്ഥയാവുന്ന വധു ആരെങ്കിലും ഇയാളോട് ഇന്ന് എന്റെ വിവാഹമാണെന്ന് പറഞ്ഞു മനസ്സിലാക്കൂ എന്ന് പറയുന്നതും കേൾക്കാം. ഒടുവിൽ വധു തന്നെ ഫോണിലുള്ളയാളോട് 'സർ, ഇന്നെന്റെ വിവാഹമാണ്' എന്നു പറയുന്നതും കേൾക്കാം.

View post on Instagram

വധുവിന്റെ മേക്കപ്പ് ആർട്ടിസ്റ്റായ സോന കൗർ ആണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. അഞ്ച് മില്യണിൽപരം ആളുകളാണ് ഈ വീഡിയോ കണ്ടത്. ഇതിനുമുമ്പ് മറ്റൊരു വിവാഹ വേദിയിൽ മടിയിൽ ലാപ്ടോപ്പുമായി ഇരുന്ന് ജോലിചെയ്യുന്ന വരന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

Also Read: വിവാഹ വേദിയിലും വരന്‍ ‘വർക്ക് അറ്റ് ഹോം’; വൈറലായി വീഡിയോ