വിവാഹദിനം എന്നത് ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് അത്രയും പ്രാധാന്യമുള്ള ദിനമാണ്. ധരിക്കുന്ന വിവാഹ വസ്ത്രം മുതല്‍ വെയ്ക്കുന്ന പൊട്ട് വരെ എന്തായിരിക്കണമെന്ന്  വ്യക്തമായ ധാരണ പെണ്‍കുട്ടികള്‍ക്കുണ്ട്. 

വിവാഹവസ്ത്രം എന്തായിരിക്കണം, എങ്ങനെ ഡിസൈന്‍ ചെയ്യണം എന്നുള്ള കാര്യങ്ങളെ കുറിച്ച് മാസങ്ങള്‍ എടുത്താണ് തീരുമാനമെടുക്കുന്നത്. അതുപോലെ തന്നെയാണ് അന്നേദിനം ഇടുന്ന ഷൂസ് എങ്ങനെയായിരിക്കണമെന്നും ന്യൂ ജെന്‍ പെണ്‍കുട്ടികള്‍ക്ക് അറിയാം.

വധുവിന് വരന്‍ സമ്മാനം നല്‍കുന്നതും അത്തരം ചില ട്രെന്‍ഡി ഷൂസുകളാണ്. അവയില്‍ പല സന്ദേശങ്ങളും കുറിച്ചിട്ടുണ്ടാകും. അത്തരം ചില ന്യൂ ജെന്‍ വിവാഹഷൂസുകളാണ് ഇവ.