കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിലെത്തിയ സാറയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. മനോഹരമായ ഒരു ലെഹങ്ക ധരിച്ചാണ് സാറ തന്റെ ആദ്യ കാൻ ചലച്ചിത്ര മേളയിൽ എത്തിയത്. സാറ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ഇന്ന് നിരവധി ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന്‍. നടന്‍ സെയ്‌ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറ ഇപ്പോള്‍ ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരമാണ്. അമിത ഭാരം കുറച്ചാണ് സാറ ഇപ്പോഴത്തെ ലുക്കിലേയ്ക്ക് എത്തിയത്. പിസിഒഡി മൂലമുണ്ടായിരുന്ന പ്രശ്നങ്ങളെ കുറിച്ചും സാറ തുറന്നുപറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമായ സാറ തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ സാറയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിലെത്തിയ സാറയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. മനോഹരമായ ഒരു ലെഹങ്ക ധരിച്ചാണ് സാറ തന്റെ ആദ്യ കാൻ ചലച്ചിത്ര മേളയിൽ എത്തിയത്. സാറ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

ഓഫ്‍വൈറ്റ് നിറത്തിലുള്ള ലെഹങ്കയിൽ ഹെവി ഡിസൈനുകളാണ് നൽകിയത്. ലെഹങ്കയിലെ ത്രെഡ് വർക്കുകളും ബ്ലൗസിലെ സ്റ്റോൺ വർക്കുകളുമാണ് ഔട്ട്ഫിറ്റിനെ മനോഹരമാക്കുന്നത്. അബു ജാനി സന്ദീപ് കോസ്ലയാണ് ലെഹങ്ക ഡിസൈന്‍ ചെയ്തത്. ലെഹങ്കയ്ക്ക് മാച്ചായി സിമ്പിൾ ആക്സസറീസാണ് സാറ തിരഞ്ഞെടുത്തത്. ന്യൂഡ് മേക്കപ്പില്‍ സാറ കൂടുതല്‍ സുന്ദരിയായി. 

Also Read: പ്ലസ്‌ സൈസിൽ കിടിലന്‍ നൃത്തവുമായി യുവതികൾ; കയ്യടിച്ച് സോഷ്യൽ മീഡിയ

YouTube video player