1997ൽ പുറത്തിറങ്ങിയ ദിൽ തോ പാഗൽ ഹേയിലെ ഗാനത്തിനാണ് യുവതികൾ ചുവടുവച്ചത്. മാധുരിയും കരിഷ്മയും ഈ നൃത്തരംഗത്തിൽ ഉപോയോഗിച്ചതിനു സമാനമായ വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്.

ബോളിവുഡ് ചിത്രം പഠാനിലെ 'ബേഷരം' പാട്ടിന് സോഷ്യല്‍ മീഡിയയിലൂടെ ചുവടുവച്ച് താരമായ ഇന്‍ഫ്ലുവന്‍സര്‍ തന്‍വി ഗീത രവിശങ്കറിനെ ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും. ബോഡി പോസിറ്റിവിറ്റിയെ കുറിച്ചും ഫാഷനെ കുറിച്ചുമൊക്കെ തന്‍സി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്‍വിയുടെ പുത്തനൊരു വീഡിയോ ആണ് സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. കൊമേഡിയൻ അഞ്ജന ബപത്തിനൊപ്പമാണ് തൻവിയുടെ ഡാൻസ്. മാധുരി ദീക്ഷിതിന്റെയും കരിഷ്മ കപൂറിന്റെയും ഗാനങ്ങൾക്കാണ് തൻവി ചുവടുവയ്ക്കുന്നത്.

1997ൽ പുറത്തിറങ്ങിയ ദിൽ തോ പാഗൽ ഹേയിലെ ഗാനത്തിനാണ് യുവതികൾ ചുവടുവച്ചത്. മാധുരിയും കരിഷ്മയും ഈ നൃത്തരംഗത്തിൽ ഉപോയോഗിച്ചതിനു സമാനമായ വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്. 'മാധുരി ദീക്ഷിതിന്റെ ആരാധകരായ 90കളിലെ കുട്ടികൾ അവരുടെ പിറന്നാളിനു സ്നേഹം അറിയിക്കുന്നു'- എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വീഡിയോ വൈറലായി. നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 'അഞ്ചുവർഷമായി നൃത്തം പഠിക്കുന്നുണ്ട്. പക്ഷേ, നിങ്ങളെ പോലെ ഇത്രയും അനായാസമായി നൃത്തം ചെയ്യാൻ എനിക്ക് ഇപ്പോഴും കഴിയില്ല'- എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. 'എന്നെ പോലെ പ്ലസ് സൈസുള്ളവർക്ക് ഇത്രയും മനോഹരമായി നൃത്തം ചെയ്യാൻ സാധിക്കുമെന്ന് ഇപ്പോഴാണ് മനസ്സിലായത്'- എന്നാണ് മറ്റൊരാള്‍ കമന്‍റ് ചെയ്തത്. 

View post on Instagram

Also Read: ഒരു ചായ കുടിക്കാൻ ബുദ്ധിമുട്ടുന്ന ഉർഫി ജാവേദ്; വൈറലായി വീഡിയോ

YouTube video player