മേഡ് യൂ സ്മൈല്‍ എന്ന ട്വിറ്റര്‍ പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.  ഒരാള്‍ വൈദ്യുതി സംബന്ധമായ ചില ജോലികള്‍ ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. അയാളുടെ അടുത്തായി ഫ്രിഡ്ജിന് മുകളിലായി ഒരു പൂച്ച ഇരിക്കുന്നതും വീഡിയോയില്‍ കാണാം.

മൃഗങ്ങളുടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ തന്നെ വളര്‍ത്തുനായകളുടെയും പൂച്ചകളുടെയും വീഡിയോകള്‍ കാണാന്‍ ഒരു വിഭാഗം ആളുകള്‍ തന്നെയുണ്ട്. അത്തരത്തില്‍ ഇവിടെ ഇതാ ഒരു പൂച്ചയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മേഡ് യൂ സ്മൈല്‍ എന്ന ട്വിറ്റര്‍ പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഒരാള്‍ വൈദ്യുതി സംബന്ധമായ ചില ജോലികള്‍ ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. അയാളുടെ അടുത്തായി ഫ്രിഡ്ജിന് മുകളിലായി ഒരു പൂച്ച ഇരിക്കുന്നതും വീഡിയോയില്‍ കാണാം. ഇലക്ട്രീഷ്യന്‍ വയറുകളും മറ്റും മുകളിലേയ്ക്ക് കയറ്റിവിടുമ്പോള്‍ പൂച്ച തല മുകളിലേയ്ക്ക് ഉയര്‍ത്തി എത്തിവലിഞ്ഞ് അതൊക്കെ നോക്കുകയും പിടിക്കുകയും ചെയ്യുന്നുണ്ട്. 

എന്തായാലും വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 56 ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. പൂച്ചയുടെ പ്രവര്‍ത്തി കണ്ട് ചിരിക്കുകയാണ് പലരും. അതേസമയം, ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇത് അപകടമാണ് എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. 

വീഡിയോ കാണാം. . . 

Scroll to load tweet…

Also Read: ബിക്കിനിയില്‍ സാറയുടെ സൈക്കിള്‍ സവാരി; വൈറലായി ചിത്രം