വീട്ടുടമ പാചകം ചെയ്യുമ്പോൾ പൂച്ച അത് കൗതുകത്തോടെ നോക്കുന്നതാണ് വീഡിയോ. ഇൻഡോർ_ഔട്ട്‌ഡോർ_കാറ്റ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഗാൻഡാൽഫ് എന്ന് പേരുള്ള പൂച്ച വീട്ടുടമ പാചകം ചെയ്യുന്നത് എങ്ങനെ ആസ്വദിക്കുന്നുവെന്ന് വീഡിയോ കാണാവുന്നതാണ്. 

ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകൾ ( Viral Video ) നാം കാണാറുണ്ട്.
നമ്മളിൽ പലരും പൂച്ച പ്രേമികളാണ്. പൂച്ചകളുടെ രസകരമായ വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണുള്ളത്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.

വീട്ടുടമ പാചകം ചെയ്യുമ്പോൾ പൂച്ച അത് കൗതുകത്തോടെ നോക്കുന്നതാണ് വീഡിയോ. ഇൻഡോർ_ഔട്ട്‌ഡോർ_കാറ്റ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഗാൻഡാൽഫ് എന്ന് പേരുള്ള പൂച്ച വീട്ടുടമ പാചകം ചെയ്യുന്നത് എങ്ങനെ ആസ്വദിക്കുന്നുവെന്ന് വീഡിയോ കാണാവുന്നതാണ്. 

ഭക്ഷണത്തിൽ ഓരോ ചേരുവകളും ചേർക്കുമ്പോൾ വളരെ സൂക്ഷിക്കാണ് പൂച്ച നോക്കുന്നതും. വീഡിയോയിൽ ഉടമ എന്തൊക്കെ ചേരുവകളാണ് കറിയിൽ ചേർക്കുന്നതെന്നും വിശദീകരിക്കുന്നുണ്ട്. "ഷെഫ്-ഇൻ-ട്രെയിനിംഗ്!" എന്ന അടിക്കുറിച്ച് നൽകിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജൂലൈ 2 ന് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത വീഡിയോയ്ക്ക് മൂന്ന് ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചു.

 "ചെറിയ പാചക മാലാഖ," എന്ന് വീഡിയോയ്ക്ക് താഴേ ഒരാൾ കമന്റ് ചെയ്തു. പാചക ചെയ്യുന്നത് പൂച വളരെ സൂക്ഷമതയോയാണല്ലോ നോക്കുന്നതെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. ഇത് നമ്മുടെ കുട്ടി ഷെഫ് എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

View post on Instagram

അടുത്തിടെ പൂച്ച ലാപ്ടോപ്പിന് മുകളിലിരുന്ന് സ്ക്രീനിൽ മാന്തുന്നതാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ക്യാറ്റ്സ് ഓഫ് ഇൻസ്റ്റ​ഗ്രാം എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വെെറലായി. ഒരു മേശപ്പുറത്ത് വച്ചിരുന്ന ലാപ്‌ടോപ്പിന് മുകളിലിരുന്ന് പൂച്ച സ്ക്രീനിൽ മാന്തി കളിക്കുന്നത് വീഡിയോയിൽ കാണാം.