ലോക ഫാഷന്‍റെ പ്രധാന അരങ്ങുകളിലൊന്നാണ് 'മെറ്റ് ഗാല'. ലോക്ഡൗണ്‍ കാരണം ഏറ്റവും വലിയ ഫാഷൻ ഷോകളിലൊന്നായ മെറ്റ് ഗാലയും മാറ്റിവച്ചിരിക്കുകയാണ്. എന്നാല്‍ മെറ്റ് ഗാലയുടെ ഓർമ്മകൾ പുതുക്കി ഒരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് സംഘാടകർ. 

ഇഷ്ടപ്പെട്ട മെറ്റ് ഗാല ലുക്ക് അനുകരിച്ച് ചിത്രം പങ്കുവയ്ക്കുന്നതാണ് ഈ ചലഞ്ച്. ചലഞ്ച് ഏറ്റെടുത്ത് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മെറ്റ് ഗാലയുടെ ചരിത്രത്തിലെ തന്നെ വ്യത്യസ്തമായ ലുക്കുകൾ‌ അനുകരിക്കാൻ ആളുകൾ മത്സരിക്കുകയായിരുന്നു. അവരവരുടെ കയ്യിലുള്ള വസ്ത്രങ്ങളും മറ്റും ഉപയോഗിച്ചാണ് എല്ലാവരും താരങ്ങളെ അനുകരിച്ചത്. 

 

 

കൂട്ടത്തിൽ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ 2019ലെ ലുക്കാണ് വൈറലായത്. ഒരു പൂച്ചയെ പ്രിയങ്കയുടെ ലുക്കിൽ ഒരുക്കിയതാണ്  ശ്രദ്ധിക്കപ്പെട്ടത്. ലൂയിസ് കരോളിന്റെ 'ആലീസ് ഇന്‍ വണ്ടര്‍ലാന്‍റില്‍' നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക അന്ന് ധരിച്ചത്. പ്രിയങ്കയുടെ ആ വസ്ത്രവും അന്നത്തെ ഹെയർസ്റ്റൈലും നിരവധി ട്രോളുകൾക്ക് കാരണമായിരുന്നു.

 

 

പോപ് ഗായിക ലേഡി ഗാഗയാണ് കൂടുതൽ ആളുകൾ അനുകരിക്കാൻ ശ്രമിച്ച മറ്റൊരു താരം. എപ്പോഴും വിചിത്രമായ ലുക്കിൽ മെറ്റ് ഗാല വേദിയിലിലെത്തുന്ന ലേഡി ഗാഗയുടെ വിവിധ വേഷപകർച്ചകൾ ആരാധകർ പുനഃരാവിഷ്കരിച്ചു.

 

 

പലതും യഥാർഥ ലുക്കിനേക്കാൾ മികച്ചതാണെന്നാണ് ആളുകളുടെ കമന്‍റ്. എന്തായാലും ഈ ചലഞ്ച് ചിരിപ്പിച്ച് കൊല്ലുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

 

ALSO READ: മെറ്റ് ഗാല റെഡ് കാര്‍പെറ്റില്‍ പ്രിയങ്ക അണിഞ്ഞ വസ്ത്രം എന്താണ്?...