ഒരു വളര്‍ത്തുപൂച്ചയാണ് ഈ വീഡിയോയുടെ ആകര്‍ഷണം. വീട്ടില്‍ പുതുതായി ജനിച്ച കുഞ്ഞിനെ ആദ്യമായി കാണുകയാണ് പൂച്ച. ഇതിന് ശേഷമുള്ള പൂച്ചയുടെ വ്യത്യസ്തമായ പ്രതികരണമാണ് കാഴ്ചക്കാരെയെല്ലാം രസിപ്പിക്കുന്നത്. 

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ രസകരമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ടുള്ള വീഡിയോകള്‍ക്ക് കാഴ്ചക്കാരേറെയാണ്. ഇവയുടെ കുസൃതികളും കളിയും ചിരിയുമെല്ലാം കൗതുകപൂര്‍വം കാണാനിഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. അതിനാല്‍ തന്നെയാണ് ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരെ കൂടുതല്‍ ലഭിക്കുന്നത്.

സമാനമായ രീതിയിലുള്ള രസകരമായൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒരു വളര്‍ത്തുപൂച്ചയാണ് ഈ വീഡിയോയുടെ ആകര്‍ഷണം. വീട്ടില്‍ പുതുതായി ജനിച്ച കുഞ്ഞിനെ ആദ്യമായി കാണുകയാണ് പൂച്ച. ഇതിന് ശേഷമുള്ള പൂച്ചയുടെ വ്യത്യസ്തമായ പ്രതികരണമാണ് കാഴ്ചക്കാരെയെല്ലാം രസിപ്പിക്കുന്നത്. 

സ്ട്രോളറില്‍ ശാന്തമായി പുതച്ചുറങ്ങുകയാണ് കുഞ്ഞ്. എത്തിവലിഞ്ഞ് കുഞ്ഞിനെ മണപ്പിക്കുന്ന പൂച്ചയെയും വീഡിയോയില്‍ കാണാം. ഇതിന് ശേഷം പൂച്ച ഒരേ നടപ്പാണ്, നേരെ അടുത്ത മുറിയിലേക്ക്. ഒരുതരം വിമ്മിഷ്ടപ്പെട്ട ഭാവവും ഇത് പ്രകടിപ്പിക്കുന്നുണ്ട്. 

തുടര്‍ന്ന് ഇതെന്ത് ചെയ്യാൻ പോവുകാണെന്ന് വീഡിയോ കാണുന്നവരെല്ലാം ചിന്തിക്കും. പതിയെ നടന്നുചെന്ന് ഒരിടത്തിരുന്ന് വിമ്മിഷ്ടപ്പെട്ട് ഛര്‍ദ്ദിക്കുകയാണ് പിന്നീട് പൂച്ച. എന്തുകൊണ്ടാണ് കുഞ്ഞിനെ മണത്തുനോക്കിയ ശേഷം ഇതിന് ഇങ്ങനെ സംഭവിക്കാൻ എന്നത് വ്യക്തമല്ല. എന്തായാലും പൂച്ചയുടെ വ്യത്യസ്തമായ പ്രതികരണം വീഡിയോ കണ്ടവരെയെല്ലാം ചിരിപ്പിച്ചിരിക്കുകയാണ്. 

ഒരുപക്ഷെ കുഞ്ഞിന്‍റെ മണം തന്നെയാകാം പൂച്ച ഛര്‍ദ്ദിക്കുന്നതിന് കാരണമായതെന്ന് പലരും കമന്‍റ് ചെയ്യുന്നു. അതല്ലെങ്കില്‍ ഇതിന് കുഞ്ഞിനോട് അസൂയ തോന്നി ചെയ്യുന്നതുമാകാം, പൂച്ചകള്‍ ഇങ്ങനെയുള്ള 'ഡ്രാമ'കളെല്ലാം ധാരാളം ചെയ്യുന്നവരാണെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. രസകരമായ വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നവജാതശിശുവിനെ ആദ്യമായി കാണുന്ന വളര്‍ത്തുപട്ടികളുടെ പ്രതികരണവും ഇത്തരത്തില്‍ വൈറലായിരുന്നു. എന്നാലിവ കുഞ്ഞിനെ കണ്ട സന്തോഷത്തില്‍ തുള്ളിച്ചാടുകയും അതിനെ വാത്സല്യപൂര്‍വം നക്കുകയുമെല്ലാം ചെയ്യുന്നതായിരുന്നു വീഡിയോ. 

Also Read:- പുതിയ വീട്ടില്‍ ആദ്യദിവസം; പൂച്ചയുടെ രസകരമായ വീഡിയോ