പഴയക്കാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ് പല താരങ്ങളും. ഇത്തരം ചിത്രങ്ങള്‍ കാണുമ്പോഴേ അതാരാണെന്ന് പറയാന്‍ കഴിയുന്നവരാണ് നമ്മള്‍.

ലോക്ഡൗണ്‍ കാലത്ത് നിരവധി താരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പഴയക്കാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ് പല താരങ്ങളും.

Add Asianetnews as a Preferred SourcegooglePreferred

ഇത്തരം ചിത്രങ്ങള്‍ കാണുമ്പോഴേ അതാരാണെന്ന് പറയാന്‍ കഴിയുന്നവരാണ് നമ്മള്‍. എങ്കിലും ചില ചിത്രങ്ങള്‍ നമ്മളെയും കുഴപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു ബോളിവുഡ് നടിയുടെ കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

View post on Instagram

വെള്ള വസ്ത്രത്തില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു സുന്ദരി പെണ്‍കുട്ടി. മറ്റാരുമല്ല, ബോളിവുഡ് നടി സാറ അലി ഖാന്‍റെ കുട്ടിക്കാല ചിത്രമാണിത്. സാറ തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രത്തിന് താഴെ ആരാധകരുടെ കമന്‍റുകളില്‍ 'ക്യൂട്ട്' എന്ന വാക്കാണ് ഏറ്റവും കൂടുതലായി കാണുന്നത്. 

View post on Instagram

ഇടയ്ക്കിടെ സാറ തന്‍റെ കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്നസില്‍ വളരെയധികം ശ്രദ്ധിക്കുന്ന സാറ തന്‍റെ വര്‍ക്കൗട്ട് വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

View post on Instagram

കടുത്ത വര്‍ക്കൗട്ടിലൂടെയും ഡയറ്റിലൂടെയുമാണ് വണ്ണം കുറച്ചതെന്ന് സാറ മുന്‍പ് പറഞ്ഞിട്ടുണ്ട്. 

Also Read: 96 കിലോയിൽ നിന്ന് ഈ മേക്കോവറിലേക്ക്; പുതിയ വീഡിയോയുമായി സാറ അലി ഖാന്‍...