വീടിനകത്തെത്തുന്ന പാമ്പ് എവിടെ ഒളിച്ചിരിക്കുമെന്നോ, അതിനെ വീട്ടുകാര്‍ കണ്ടില്ല എന്നുണ്ടെങ്കില്‍ എത്ര തീവ്രമായ അപകടമാണ് സംഭവിക്കുകയെന്നോ നമുക്ക് പറയാൻ സാധിക്കില്ല. സമാനമായൊരു സംഭവവും അതിന്‍റെ വീഡിയോയുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വീടിനുള്ളില്‍ പാമ്പ് കയറിയെന്ന വാര്‍ത്തകള്‍ പലപ്പോഴും നാം കേള്‍ക്കാറുണ്ട്. ചിലര്‍ക്കെങ്കിലും ഇത് നേരിട്ട് അനുഭവത്തിലും വന്നുകാണും. വീടിനകത്ത് പാമ്പ് കയറുന്നത്, അതും വിഷമുള്ള ഇനത്തിലുള്ള പാമ്പ് കയറുന്നത് തീര്‍ച്ചയായും ഏറെ ആശങ്കയ്ക്ക് ഇടയാക്കുന്ന സംഭവമാണ്.

വീടിനകത്തെത്തുന്ന പാമ്പ് എവിടെ ഒളിച്ചിരിക്കുമെന്നോ, അതിനെ വീട്ടുകാര്‍ കണ്ടില്ല എന്നുണ്ടെങ്കില്‍ എത്ര തീവ്രമായ അപകടമാണ് സംഭവിക്കുകയെന്നോ നമുക്ക് പറയാൻ സാധിക്കില്ല. സമാനമായൊരു സംഭവവും അതിന്‍റെ വീഡിയോയുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കര്‍ണാടകയിലെ കോതഗരെയിലാണ് സംഭവം. ഇവിടെയൊരു വീട്ടില്‍ ഫ്രിഡ്ജിന് പിന്നില്‍ കൂറ്റനൊരു മൂര്‍ഖൻ ഒളിച്ചിരുന്നത് പിന്നീട് വീട്ടുകാര്‍ കണ്ടെത്തിയിരിക്കുകയാണ്.തുടര്‍ന്ന പാമ്പുപിടുത്തക്കാരനായ ഒരാള്‍ സ്ഥലത്തെത്തി ഇതിനെ പിടികൂടി. പാമ്പിനെ പിടികൂന്ന വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

മനുഷ്യരുടെ ജീവന് വളരെയധികം വെല്ലുവിളി ഉയര്‍ത്താൻതക്ക രീതിയില്‍ വിഷമടങ്ങിയ ഇനമാണ് മൂര്‍ഖൻ. ഇതിനെ ശ്രമകരമായി പിടികൂടുന്നത് വീഡിയോയില്‍ കാണാം. 

പാമ്പിനെ കണ്ടതോടെ വീട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്. പിന്നീട് ഇതിനെ അടുത്തുള്ള വനത്തില്‍ ഇവര്‍ തുറന്നുവിടുകയും ചെയ്തിട്ടുണ്ട്. എങ്ങനെയാണ് പാമ്പ് അകത്ത് കടന്നതെന്നോ എപ്പോഴാണ് ഇത് ഫ്രിഡ്ജിനടിയില്‍ ഒളിച്ചതെന്നോ വീട്ടുകാര്‍ക്ക് അറിവില്ല. ആകസ്മികമായി വീട്ടുകാരിലൊരാള്‍ ഇതിനെ കണ്ടെത്തുകയായിരുന്നു. 

വീഡിയോ കാണാം...

TN: Cobra rescued from a refrigerator at Kothagere village in Tumakuru | #Tumakuru #YTShorts

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മദ്ധ്യപ്രദേശിലെ സിരോഞ്ജ ഗ്രാമത്തില്‍ ഉറക്കമുണര്‍ന്നയുടനെ പുതപ്പിനുള്ളില്‍ നിന്ന് കരിമൂര്‍ഖനെ കണ്ടെത്തിയ സംഭവം ഇതുപോലെ വലിയ രീതിയില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കാഴ്ചയില്‍ തന്നെ ഏറെ ഭീകരത തോന്നിപ്പിക്കുന്ന കരിമൂര്‍ഖന്‍റെ കടിയേറ്റിരുന്നുവെങ്കില്‍ ഇദ്ദേഹം ഉടനടി തന്നെ മരണത്തിന് കീഴടങ്ങേണ്ടി വന്നേനെ. എന്നാല്‍ തീര്‍ത്തും അത്ഭുതകരമായാണ് ഇദ്ദേഹം ഈ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 

Also Read:- 'അനാക്കോണ്ടയെക്കാള്‍ വലുപ്പമുള്ള പാമ്പ്'; അതിനായി ഒരമ്പലവും നിറയെ ഭക്തരും...