ഏതാനും സെക്കൻഡുകള്‍ മാത്രമേ വീഡിയോയ്ക്ക് ദൈര്‍ഘ്യമുള്ളൂ. വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ഇതിന്‍റെ വിടവിലൂടെയാണ് പാമ്പ് പുറത്തേക്ക് തലയിട്ട് നില്‍ക്കുന്നത്. പത്തി വിടര്‍ത്തി ആക്രമണ മനോഭാവത്തോടെയാണ് മൂര്‍ഖന്‍റെ നില്‍പ്.

നിത്യവും നാം സോഷ്യല്‍ മീഡിയയിലൂടെ പലതരം വീഡിയോകളും കാണാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായും ജീവികളുമായും ബന്ധപ്പെട്ട് വരുന്ന വീഡിയോകള്‍ക്കാണെങ്കില്‍ കാഴ്ചക്കാരെ ഏറെ ലഭിക്കാറുണ്ട്. നമുക്കറിയാത്ത, അല്ലെങ്കില്‍ നേരിട്ട് കണ്ടോ അനുഭവിച്ചോ മനസിലാക്കാൻ സാധിക്കാത്ത പലതും അറിയാനുള്ള അവസരമെന്ന നിലയിലാണ് മിക്കവരും ഇങ്ങനെയുള്ള വീഡിയോകള്‍ നഷ്ടപ്പെടുത്താതെ കാണുന്നത്. 

ജീവികളുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോകളില്‍ തന്നെ പാമ്പുകളെ കുറിച്ചുള്ളതാണ് ഉള്ളടക്കമെങ്കില്‍ അത് തീര്‍ച്ചയായും ധാരാളം കാഴ്ചക്കാരെ സമ്പാദിക്കാറുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 

ഒരു വീടിന്‍റെ മുൻവാതിലിനിടയിലൂടെ പുറത്തേക്ക് തയലിട്ട് നില്‍ക്കുന്ന ഉഗ്രനൊരു മൂര്‍ഖനെയാണ് വീഡിയോയില്‍ കാണുന്നത്. ഇത് എവിടെ വച്ച്, എപ്പോള്‍ പകര്‍ത്തിയ വീഡിയോ ആണെന്നത് വ്യക്തമല്ല. എന്തായാലും ലക്ഷക്കണക്കിന് പേരാണ് വീഡിയോ ചുരുങ്ങിയ സമയത്തിനകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

ഏതാനും സെക്കൻഡുകള്‍ മാത്രമേ വീഡിയോയ്ക്ക് ദൈര്‍ഘ്യമുള്ളൂ. വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ഇതിന്‍റെ വിടവിലൂടെയാണ് പാമ്പ് പുറത്തേക്ക് തലയിട്ട് നില്‍ക്കുന്നത്. പത്തി വിടര്‍ത്തി ആക്രമണ മനോഭാവത്തോടെയാണ് മൂര്‍ഖന്‍റെ നില്‍പ്. ഇടയ്ക്ക് വീഡിയോ പകര്‍ത്തുന്ന ആള്‍ക്കെതിരെ കൊത്താനായി ശ്രമിക്കുന്നതും കാണാം. 

ഇതിലും സുരക്ഷിതമായ സെക്യൂരിറ്റി സിസ്റ്റം ഏതെങ്കിലും വീടിനുണ്ടാകുമോ എന്ന അടിക്കുറിപ്പുമായാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.

വീഡിയോ...

Scroll to load tweet…

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സമാനമായ രീതിയില്‍ മറ്റൊരു വീഡിയോ ഇതുപോലെ വൈറലായിരുന്നു. വീടിന്‍റെ മുൻവശത്തുകൂടി ഇഴഞ്ഞ് വീട്ടിലേക്ക് കയറാൻ തുടങ്ങുന്നൊരു പാമ്പ്. ഇത് കണ്ട് പേടിച്ച് പെട്ടെന്ന് കയ്യില്‍ കിട്ടിയൊരു ചെരുപ്പെടുത്ത് വീട്ടില്‍ നിന്നാരോ പാമ്പിനെ എറിയുന്നു. ഇതോടെ ഈ ചെരുപ്പും കടിച്ചെടുത്ത് വേഗതയില്‍ ഇഴഞ്ഞുപോവുകയാണ് പാമ്പ്. ഇതായിരുന്നു ഈ വീഡിയോ. 

Also Read:- ചെരുപ്പും കൊണ്ട് പാഞ്ഞുപോകുന്ന പാമ്പ്; വീഡിയോ...