പതിനാല് ആൺമക്കൾക്ക് ശേഷം ഒരു പെൺകുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് മിഷിഗൺ സ്വദേശിനിയായ കെയ്റ്റ്‌റി. വ്യാഴാഴ്ചയാണ് കെയ്റ്റ്‌റിയ്ക്ക് പെൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിന് മൂന്നര കിലോ ഭാരമുണ്ട്. കുഞ്ഞിന് മാഗി ജെയിൻ എന്ന പേരും നൽകി. 

ഗ്രാൻഡ് റാപ്പിഡിലെ മേഴ്‌സി ഹെൽത്ത് സെന്റ് മേരീസ് ഹോസ്പിറ്റലിലാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും ആരോ​ഗ്യവതിയായിരിക്കുന്നുവെന്ന് ആശുപത്രി അധിക‍ൃതർ പറഞ്ഞു. 

' നമ്മൾ എല്ലാവരും ഇപ്പോൾ ഒരുപാട് സന്തോഷത്തിലാണ്. മാഗി ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ്...' - കെയ്റ്റ്‌റിയുടെ ഭർത്താവ് ജെയ് പറഞ്ഞു. 

അംഗങ്ങളുടെ എണ്ണം കൊണ്ട് ജെയുടെ കുടുംബം പ്രസിദ്ധമാണ് മിഷിഗണിൽ. മാത്രമല്ല 14 Outdoorsmen എന്നൊരു ലൈവ്‌സ്ട്രീമിങ് പ്രോഗ്രാമും ഇവർ നടത്തിയിരുന്നു. പ്രോഗ്രാമിന്റെ പേര് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.

' ഞങ്ങൾക്കൊരു മകൾ വേണമെന്ന് അതിയായ ആ​ഗ്രഹം ഉണ്ടായിരുന്നു. കുടുംബത്തിൽ ഇനിയൊരു പെൺകുഞ്ഞ് പിറക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല...' -  ജെയ് പറയുന്നു.

സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ ജെയും കെയ്റ്റ്‌റിയും പ്രണയത്തിലായിരുന്നു. കോളേജിൽ കയറുന്നതിന് മുമ്പേ ഇവർ വിവാഹിതരായി. ഇരുവരുടെയും ബിരുദകോഴ്‌സ് കഴിയുന്നതിന് മുമ്പേ ആദ്യ മകനായ ടെയ്‌ലർ ജനിച്ചു. കെയ്റ്റ്‌റിയുടെ ഭർത്താവ് ജെയ് അഭിഭാഷകനാണ്.  

'ഇത് എന്‍റെ സ്വന്തം സ്റ്റൈല്‍'; ക്ലാസിക്- ട്രെന്‍ഡി ലെഹങ്കയില്‍ പാര്‍വതി നായര്‍