സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ്  മോഡലും നടിയുമായ പാർവതി നായർ. മിസ് കർണാടക, മിസ് നേവി ക്വീൻ എന്നീ പട്ടങ്ങളെല്ലാം കരസ്ഥമാക്കിയ താരത്തെ മലയാളികൾ അറിയുന്നത് വി കെ പ്രകാശ് ഒരുക്കിയ പോപ്പിൻസ് എന്ന മലയാള ചലച്ചിത്രത്തിലൂടെയായിരുന്നു. 

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തന്‍റേതായ ഫാഷന്‍ സിക്നേച്ചറുള്ള മോഡല്‍ കൂടിയായ പാര്‍വതി ഇത്തവണ ലെഹങ്കയിലാണ് തിളങ്ങുന്നത്. 

 

പട്ടുപാവാടയുടെ മോഡലിലാണ് ലെഹങ്ക. പല നിറങ്ങളില്‍ ലെയറുകളായാണ് ലെഹങ്ക ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്കേര്‍ട്ടിന്‍റെ വശങ്ങളിലും അരക്കെട്ടിലുമെല്ലാം കസവുകളും പിടിപ്പിച്ചിട്ടുണ്ട്. സ്ലീവ് ലസ് സ്കിന്‍ ഫിറ്റ് ടോപ്പാണ് താരം ഇതിനോടൊപ്പം ധരിച്ചിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ഹൈ നെക്ക് ടോപ്പ് മൊത്തത്തില്‍ ട്രെന്‍ഡി ലുക്ക് നല്‍കുന്നുണ്ട്. 

 

ഇത് തന്‍റെ സ്വന്തം സ്റ്റൈലാണെന്നും താരം പറയുന്നു.  വസ്ത്രത്തിനൊപ്പം സില്‍വര്‍ നിറത്തിലുള്ള നീണ്ട മാലയാണ് പാര്‍വതി അണിഞ്ഞിരിക്കുന്നത്. പാര്‍വതി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 

You are beautiful , yes .. YOU 😄 . . . . . . @portraitsbyunni 📸@achusai_makeupartist 💇🏻‍♀️

A post shared by Parvati Nair (@paro_nair) on Nov 4, 2020 at 9:30pm PST

 

ഉത്തമവില്ലൻ, ജെയിംസ് ആൻഡ് ആലീസ്, യെന്നൈ അറിന്താൽ, നിമിർ, നീരാളി തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം വേഷമിട്ടിട്ടുണ്ട്. ആദ്യ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കഥ പ്രമേയമാക്കിയ '83' എന്ന ചിത്രത്തിൽ സുനിൽ ഗവാസ്‍കറുടെ ഭാര്യയുടെ വേഷത്തിൽ ഹിന്ദിയിലേക്കും അരങ്ങേറുകയാണ് പാർവതിയിപ്പോൾ.

Also Read: സെയ്ഫിനെ കാണാനെത്തിയ സാറ അലി ഖാന്‍; ട്രെന്‍ഡിങ്ങായി ബാഗ് !