ഓരോ രാജ്യത്തും, വിവിധ സ്ഥലങ്ങളില്‍ തന്നെ ഇടവേളകളില്‍ കൊവിഡ് വ്യാപകമാവുകയും പിന്നീട് കുറയുകയും ചെയ്യുന്ന കാഴ്ചയാണിപ്പോള്‍ കാണാനാകുന്നത്. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. 2019അവസാനത്തോടെ ചൈനയിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്.

കൊവിഡ് 19 രോഗവുമായുള്ള നമ്മുടെ പോരാട്ടം തുടങ്ങി മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇതിനിടെ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ പലതവണ ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ വെല്ലുവിളിയായി നിന്നു. വാക്സിനെത്തിയെങ്കിലും പല വൈറസ് വകഭേദങ്ങളും ഉയര്‍ന്നുവന്നതോടെ വാക്സിൻ പോലും ഭാഗികമായി മാത്രം രക്ഷയാകുന്ന സാഹചര്യമായി. 

ഓരോ രാജ്യത്തും, വിവിധ സ്ഥലങ്ങളില്‍ തന്നെ ഇടവേളകളില്‍ കൊവിഡ് വ്യാപകമാവുകയും പിന്നീട് കുറയുകയും ചെയ്യുന്ന കാഴ്ചയാണിപ്പോള്‍ കാണാനാകുന്നത്. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. 2019അവസാനത്തോടെ ചൈനയിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്.

പിന്നീട് വളരെ പെട്ടെന്ന് തന്നെ ഇത് ഏഷ്യൻ- മിഡില്‍ ഈസ്റ്റ്- യൂറോപ്പ്- ആഫ്രിക്ക തുടങ്ങി എല്ലാ രാജ്യങ്ങളിലേക്കും പടര്‍ന്നെത്തി. ലക്ഷക്കണക്കിന് പേര്‍ രോഗം ബാധിച്ച് മരിച്ചു. 2020-21 വര്‍ഷങ്ങളെല്ലാം അതികഠിനമായി തുടര്‍ന്നു. ഇതിനിടെ രോഗം ആദ്യമായി കണ്ടെത്തിയ ചൈനയില്‍ ഒരു രോഗി പോലുമില്ലെന്ന വാദം ഉയര്‍ന്നു. അവര്‍ സാധാരണജീവിതത്തിലേക്ക് തിരികെ കടക്കുകയും ചെയ്തു.

ഇപ്പോള്‍ മാസങ്ങളായി ചൈനയിലെ വിവിധയിടങ്ങളില്‍ വീണ്ടും കൊവിഡ് കേസുകള്‍ വന്നിരിക്കുകയാണ്. അതിനാല്‍ തന്നെ കൊവിഡ് നിയന്ത്രണങ്ങളും ഇവിടങ്ങളില്‍ വ്യാപകമാവുകയാണ്. ഇതിനിടെ അടുത്തിടെ ചൈനയിലെ ക്സിയാമെനില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ മീനിന് വരെ കൊവിഡ് പരിശോധന നടത്തുകയാണ് അധികൃതര്‍. 

വിചിത്രമായ ഈ സംഗതി സോഷ്യല്‍ മീഡിയിയലും വ്യാപകമായി പ്രചരിക്കുകയാണ്. തീരദേശ പട്ടണമായ ക്സിയാമെനില്‍ അധികവും മത്സ്യബന്ധന ജോലി ചെയ്യുന്നവരാണുള്ളത്. ഇവിടെ കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെയാണ് മീനിന് വരെ കൊവിഡ് പരിശോധന നടത്താൻ അധികൃതര്‍ തരുമാനിച്ചത്. ഫ്രോസണ്‍ ഭക്ഷണവസ്തുക്കള്‍, അത്തരത്തിലുള്ള ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കൊവിഡ് വൈറസ് അതിജീവിക്കുമെന്ന് നേരത്തെ ചൈനയില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

അങ്ങനെയെങ്കില്‍ മീനിനെയും പരിശോധനയ്ക്ക് വിധേയമാക്കണ്ടേ എന്നതാണ് ഇവരുടെ യുക്തി. 'സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ആണ് കാര്യമായി പങ്കുവയ്ക്കപ്പെടുന്നത്. മനുഷ്യരിലെന്ന പോലെ മീനിന്‍റെ വായിലേക്ക് ബഡ്സ് ഇട്ട് സാമ്പിള്‍ ശേഖരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇത് മണ്ടത്തരത്തിന്‍റെ അങ്ങേ അറ്റമാണെന്നാണ് വീഡിയോ കണ്ടവരില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത വാദങ്ങളാണിതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. 

അതേസമയം മീൻപിടുത്തക്കാര്‍ ദിവസവും ഒരിക്കലെങ്കിലും കൊവിഡ് പരിശോധന നടത്തണമെന്നും കടലില്‍ നിന്ന് പിടിക്കുന്ന മത്സ്യങ്ങളില്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാണെന്നുമാണ് ഇവിടത്തെ അധികാരികള്‍ അറിയിക്കുന്നത്. ഈ നിയമം തെറ്റിക്കരുതെന്നും ഇവര്‍ കര്‍ശനമായി നിര്‍ദേശിക്കുന്നു. 

Scroll to load tweet…

Also Read:- 'എന്നെ സഹായിക്കാൻ ഞാൻ തന്നെ മതി'; രസകരമായ വീഡിയോ