വൈറല്‍ വീഡിയോകളില്‍ തമാശ നിറഞ്ഞതോ അല്ലെങ്കില്‍ നമ്മെ അമ്പരപ്പെടുത്തുന്നതോ ആയ ഉള്ളടക്കമുള്ളതാണെങ്കില്‍ അവ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ നേടാറുണ്ട്. അത്തരമൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ തരം വീഡിയോകള്‍ നാം കാണാറുണ്ട്. ഇക്കൂട്ടത്തില്‍ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകള്‍ക്ക് സ്വീകാര്യതയേറെയാണ്. കാരണം ഇത്തരം ദൃശ്യങ്ങള്‍ നമുക്ക് കാണാനും അനുഭവിക്കാനുമുള്ള ഏക മാര്‍ഗമാണ് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ വരുന്ന വീഡിയോകള്‍. 

വൈറല്‍ വീഡിയോകളില്‍ തമാശ നിറഞ്ഞതോ അല്ലെങ്കില്‍ നമ്മെ അമ്പരപ്പെടുത്തുന്നതോ ആയ ഉള്ളടക്കമുള്ളതാണെങ്കില്‍ അവ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ നേടാറുണ്ട്. അത്തരമൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 

ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പശു ഇറങ്ങിവരുന്നതാണ് വീഡിയോയിലുള്ളത്. കേള്‍ക്കുമ്പോള്‍ ഇതെന്ത് സംഗതിയെന്ന് ഏവരും ചിന്തിക്കാം. ഓസ്ട്രിയയിലാണ് സംഭവം. അത്ര തിരക്കൊന്നുമില്ലാത്ത ഒരു തെരുവ്. ഇവിടെയൊരു സൂപ്പര്‍മാര്‍ക്കറ്റാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ഏതാനും ആളുകളെ മാത്രമാണ് പുറത്ത് കാണുന്നത്.

പെട്ടെന്ന് തീര്‍ത്തും അപ്രതീക്ഷിതമായി സൂപ്പര്‍മാര്‍ക്കറ്റിനകത്ത് നിന്ന് ഒരു പശു ഇറങ്ങിവരികയാണ്. യാതൊരു തിരക്കുമില്ലാതെ വളരെ സാധാരണനിലയില്‍ ആളുകള്‍ ഷോപ്പിംഗിന് ശേഷം ഇറങ്ങിവരും പോലെ തന്നെയാണ് പശുവും വരുന്നത്. ഈ സമയത്ത് അവിടെയുണ്ടായിരുന്നവരില്‍ ചിലര്‍ ദൃഷ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നത് കാണാം. ഇങ്ങനെ പകര്‍ത്തിയ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

ഏതാനും സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യം വരുന്ന വീഡിയോ പക്ഷേ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

Scroll to load tweet…

മൃഗങ്ങളുമായി ബന്ധപ്പെട്ട ഇത്തരം വീഡിയോകള്‍ക്ക് പൊതുവെ കാഴ്ചക്കാരേറെയാണ്. നമ്മളില്‍ കൗതുകവും സന്തോഷവും ഒരുപോലെ നിറയ്ക്കുന്നതായിരിക്കും ഇങ്ങനെയുള്ള വീഡിയോകള്‍ എന്നതാണ് പ്രത്യേകത. നേരത്തെ റെസിഡൻഷ്യല്‍ കോളനിയില്‍ ഇറങ്ങിയ പുലിയും, പരിചാരകനെ പുഴയിൽ നിന്ന് രക്ഷപ്പെടുത്തുന്ന കുട്ടിയാനയുമെല്ലാം സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Also Read:- 'ഇതാണ് നമ്മുടെ കുഞ്ഞ്'; ഗറില്ലയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ