പശുവിന്റെ ആക്രമണത്തില്‍ യുവാവ് നിലത്തുവീഴുന്നതും യുവാവിനെ തുടര്‍ച്ചയായി പശു ആക്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

നായയെ ഉപദ്രവിക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.
സുശാന്ത നന്ദ ഐഎഫ്‌എസാണ് വീഡിയോ പങ്കുവച്ചത്. യുവാവ് നായയുടെ തലയില്‍ പിടിച്ച്‌ വലിക്കുകയാണ് ചെയ്യുന്നത്. 

യുവാവ് നായയെ ഉപദ്രവിക്കുമ്പോൾ സമീപത്ത് നിന്ന പശു വന്ന് യുവാവിനെ കുത്തിവീഴ്ത്തുന്നതും ആക്രമിക്കുന്നതും വീഡിയോയിൽ കാണാം. പശുവിന്റെ ആക്രമണത്തില്‍ യുവാവ് നിലത്തുവീഴുന്നതും യുവാവിനെ തുടര്‍ച്ചയായി പശു ആക്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

നായയെ തല കൊണ്ട് തള്ളി നീക്കിയ ശേഷമാണ് പശു യുവാവിനെ ആക്രമിക്കുന്നത്. നായയെ ഉപദ്രവിക്കുന്ന മനുഷ്യനെ മാത്രമല്ല, മൃഗത്തെ സഹായിക്കാൻ ശ്രമിക്കാതെ മുഴുവൻ വീഡിയോ എടുത്ത ആളെയും പലരും വിമർശിച്ചിട്ടുണ്ട്.

Scroll to load tweet…