വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ അല്‍പം 'റൊമാന്റിക്' ആയ ചുറ്റുപാടിലൊക്കെ ആയിരിക്കണമെന്ന് ആരായാലും ആഗ്രഹിക്കും. എന്നും കരുതി ന്യൂയോർക്ക് നഗരത്തിലെ പ്രസിദ്ധമായ ബ്രൂക്ക്ലിൻ പാലത്തിൽ വച്ച് വിവാഹാഭ്യർത്ഥന നടത്തിയാലോ?

ക്രിസ് പൈൻക്സ് തന്റെ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്താനായി ബ്രൂക്ക്ലിൻ പാലത്തിൽ എത്തിച്ചു. ആ നിമിഷം പകര്‍ത്താന്‍
ഫോട്ടോഗ്രാഫറെയും ക്രിസ് പാലത്തിൽ ക്രമീകരിച്ചിരുന്നു. പാലത്തിന്റെ നടുക്കെത്തിയപ്പോൾ ക്രിസ് നാടകീയമായി മുട്ടുകുത്തി. ഉടൻ ക്രിസിന്റെയും കാമുകിയുടെയും ആ മനോഹര നിമിഷം ക്യാമറയിൽ ഒപ്പിയെടുക്കാൻ ഓടിയെത്തിയ ഫോട്ടോഗ്രാഫർ പക്ഷേ ബ്രൂക്ക്ലിൻ പാലത്തില്‍ മൂക്കു കുത്തി വീഴുകയായിരുന്നു. 

അപ്രതീക്ഷിതമായി സൈക്കിൾ പാതയിൽ നിന്ന ഫോട്ടോഗ്രാഫറെ അതിലെ വന്ന സൈക്കിളിസ്റ്റ് കണ്ടതുമില്ല. രണ്ട് പേരും കൂട്ടിയിടിച്ചു വീണു. എന്നാല്‍  ക്രിസ് അപ്പോഴും മുട്ടിന്മേൽ തന്നെയാണ്. കാമുകിക്ക് ചിരി സഹിക്കാനും കഴിയുന്നില്ല. മറിഞ്ഞു വീണ സൈക്കിളിസ്റ്റിനോട് "തങ്ങൾക്ക് കുഴപ്പൊന്നുമില്ലല്ലോ" എന്നും ഫോട്ടോഗ്രാഫർക്ക് "പരിക്ക് പറ്റിയിട്ടില്ലല്ലോ" എന്നും നിന്ന നിൽപ്പില്‍ തന്നെ ക്രിസ് ചോദിക്കുന്നുമുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

If you want a proposal to never forget come propose in NYC 😂 highly recommend 😭

A post shared by @ chrispainx on Sep 22, 2020 at 6:39am PDT

 

ക്രിസിന്റെ മറുഭാഗത്തായി മറ്റൊരു സുഹൃത്ത് ഈ സംഭവമെല്ലാം റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. "ഒരിക്കലും മറക്കാനാകാത്ത വിവാഹാഭ്യർത്ഥന ദിവസം നിങ്ങൾക്ക് വേണോ? എങ്കിൽ ബ്രൂക്ക്ലിൻ പാലത്തിലേക്ക് പോകൂ" എന്ന കുറിപ്പോടെ ക്രിസ് തന്നെയാണ് സുഹൃത്ത് പകർത്തിയ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

അതേസമയം, തന്റെ വിവാഹാഭ്യർത്ഥന വിജയം ആയിരുന്നെന്നും പ്രണയിനി 'യെസ്' പറഞ്ഞു എന്നും ക്രിസ് വ്യകതമാക്കി. എന്തായാലും  വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

Also Read: ഷോപ്പിംഗ് മാളിൽ കമിതാക്കളുടെ വിവാഹ അഭ്യർത്ഥന; വൈറലായി വീഡിയോ, പിന്നാലെ അറസ്റ്റും...