ബ്ലാക്ക് നിറത്തിലുള്ള ബോഡിസ്യൂട്ടാണ് ദീപിക ധരിച്ചിരിക്കുന്നത്. ഒപ്പം അതേ നിറത്തിലുള്ള മാസ്കും ധരിച്ചിട്ടുണ്ട്. 

സ്റ്റൈൽ സ്റ്റേറ്റ്മെന്റസ് കൊണ്ടും ബോളിവുഡ് നടി ദീപിക പദുകോൺ‌ ആരാധകരുടെ മനം കവരാറുണ്ട്. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന ദീപികയുടെ ഓരോ ലുക്കും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുമുണ്ട്. 

ഇപ്പോഴിതാ ദീപികയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. ബ്ലാക്ക് നിറത്തിലുള്ള ബോഡിസ്യൂട്ടാണ് ദീപിക ധരിച്ചിരിക്കുന്നത്. 

ഒപ്പം അതേ നിറത്തിലുള്ള മാസ്കും ധരിച്ചിട്ടുണ്ട്. മാസ്‌ക് നമ്മുടെ ലൈഫ്‌സ്റ്റൈലിന്റെ ഭാഗമായി തന്നെ മാറുമ്പോള്‍ അതിനും വേണമല്ലോ കുറച്ചു പ്രത്യേകത. ആഢംബര ബ്രാന്‍റായ ലൂയിസ് വിറ്റോണിന്‍റെ ഫേസ് മാസ്ക് ആണ് ദീപിക ധരിച്ചത്. USD 355 ആണ് ഈ മാസ്കിന്‍റെ വില. അതായത് 25,769 രൂപ. 

ലൂയിസ് വിറ്റോണിന്‍റെ തന്നെ ബാഗാണ് താരത്തിന്‍റെ കയ്യിലുണ്ടായിരുന്നത്. ഏകദേശം 2,43,793 രൂപയാണ് ബാഗിന്‍റെ വില. 

Also Read: ഇതാണോ മാസ്‌കിന്റെ ഭാവി?; പുതിയ ട്രെന്‍ഡുകളെ കുറിച്ച്...