ലൂയിസ് വിറ്റൻ ജാക്കറ്റും മിനി സ്കർട്ടും ധരിച്ചാണ് ഇത്തവണ താരസുന്ദരി ശ്രദ്ധ നേടുന്നത്. പുതിയ സിനിമ ഗഹ്‌രായിയാന്റെ പ്രചാരണ പരിപാടിയിലാണ് സ്റ്റൈലിഷ് ലുക്കിൽ താരം എത്തിയത്. 

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് ദീപിക പദുകോൺ (Deepika Padukone). അഭിനയം കൊണ്ടുമാത്രമല്ല, തന്‍റെ വ്യക്തിത്വം കൊണ്ടും സ്റ്റൈൽ സ്റ്റേറ്റ്മെന്റ (style statement) കൊണ്ടും ദീപിക യുവ ‌ആരാധകരുടെ മനം കവരാറുണ്ട്. 

പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന ദീപികയുടെ ഓരോ ലുക്കും ഫാഷന്‍ ലോകത്ത് (fashion world) ചര്‍ച്ചയാകാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ പുത്തന്‍ ചിത്രങ്ങളാണ് (Photos) സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. ലൂയിസ് വിറ്റൻ (Louis vuitton) ജാക്കറ്റും മിനി സ്കർട്ടും ധരിച്ചാണ് ഇത്തവണ താരസുന്ദരി ശ്രദ്ധ നേടുന്നത്. പുതിയ സിനിമ ഗഹ്‌രായിയാന്റെ പ്രചാരണ പരിപാടിയിലാണ് സ്റ്റൈലിഷ് ലുക്കിൽ താരം എത്തിയത്. ചിത്രങ്ങള്‍ ദീപിക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

ചെക്ക് ഡിസൈനുകളുള്ള ഓഫ് വൈറ്റ് ക്രോപ്ഡ് ഡെനീം ട്രക്കർ ജാക്കറ്റും ഇതേ ഡിസൈനിലുള്ള സകർട്ടുമാണ് താരം ദീപിക ധരിച്ചത്. ഗോൾഡൻ ബട്ടനുകള്‍ ജാക്കറ്റിന് റോയൽ ലുക്ക് നൽകി. ജാക്കറ്റിനൊപ്പം വൈറ്റ് ടീ ഷർട്ട് ആണ് താരം പെയർ ചെയ്തത്. 

ജാക്കറ്റിന് 2 ലക്ഷം രൂപയോളം വിലയുണ്ട്. 1.35 ലക്ഷത്തിന്റേതാണ് സ്കർട്ട്. റിങ് ടൈപ്പ് കമ്മലാണ് താരം അണിഞ്ഞത്. കൈയില്‍ ചുവന്ന ഹാന്‍ഡ് ബാഗും ഉണ്ടായിരുന്നു. ഹൈ മെസ്സി ബൺ ഹെയർ സ്റ്റൈലും ബോള്‍ഡ് മേക്കപ്പും ആണ് താരം തെരഞ്ഞെടുത്തത്.


സോഷ്യല്‍ മീഡിയയില്‍ സജീവമായ ദീപിക, ഇടയ്ക്കിടെ തന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. 

View post on Instagram

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram

Also Read: പർപ്പിളില്‍ മനോഹരിയായി മാധുരി ദീക്ഷിത്; സാരിയുടെ വില ഒന്നേകാൽ ലക്ഷം