നടി ജിയാ ഖാന്‍റെ ശവസംസ്‌കാര ചടങ്ങിന് ദീപിക ധരിച്ച വസ്ത്രങ്ങളും നടി പ്രിയങ്ക ചോപ്രയുടെ പിതാവിന്റെ മരണശേഷം സംഘടിപ്പിച്ച പ്രാര്‍ഥനായോഗത്തില്‍ ധരിച്ച വസ്ത്രങ്ങളും താരം ലേലത്തില്‍ വച്ചതാണു വിമർശനങ്ങൾക്ക് കാരണമായത്.
ശവസംസ്‌കാര ചടങ്ങിന് ധരിച്ച വസ്ത്രങ്ങള്‍ ലേലത്തിന് വച്ചതിന് ബോളിവുഡ് നടി ദീപിക പദുക്കോണിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. 'ലീവ്, ലൗ, ലാഫ്' ഫൗണ്ടേഷന് വേണ്ടി പണം സമാഹരിക്കുന്നതിനായാണ് ദീപിക താന്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ലേലത്തിന് വച്ചത്.
നടി ജിയാ ഖാന്‍റെ ശവസംസ്‌കാര ചടങ്ങിന് ദീപിക ധരിച്ച വസ്ത്രങ്ങളും നടി പ്രിയങ്ക ചോപ്രയുടെ പിതാവിന്റെ മരണശേഷം സംഘടിപ്പിച്ച പ്രാര്‍ത്ഥനായോഗത്തില്‍ ധരിച്ച വസ്ത്രങ്ങളും താരം ലേലത്തില്‍ വച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ വിമര്‍ശിക്കുന്നത്.

ശവസംസ്കാര ചടങ്ങിൽ ഉപയോഗിച്ച വസ്ത്രങ്ങള്‍ ലേലത്തിൽനിന്നും ഒഴിവാക്കണമെന്നും ഇവർ അവശ്യപ്പെടുന്നു. ഉപയോഗിച്ച വസ്ത്രങ്ങൾ ലേലത്തിന് വയ്ക്കുന്നതിനെ എതിർത്തും നിരവധി കമന്‍റുകളുണ്ട്. ആവശ്യമില്ലെങ്കിൽ മറ്റാർക്കെങ്കിലും വെറുതെ കൊടുക്കുകയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനായി പണം സമാഹരിക്കാനുള്ള ദീപികയുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നാണ് താരത്തിന്‍റെ ആരാധകര്‍ അഭിപ്രായപ്പെടുന്നത്. സ്വന്തം വസ്ത്രങ്ങള്‍ എന്തു ചെയ്യണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം താരത്തിന് ഉണ്ടെന്നും ആരാധകർ പറയുന്നു.
Also Read: രണ്ട് ലക്ഷം രൂപയുടെ കോട്ടില്‍ സ്റ്റൈലന്‍ ലുക്കില്‍ ദീപിക പദുകോണ്‍
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
