പരമ്പരാ​ഗത ശൈലിയിലുള്ള ചുവപ്പുസാരിയാണ് താരം ധരിച്ചത്. ഗോൾഡൻ കളറിലുള്ള ഡിസൈനുകളും വലിയ ബോർഡറുമുള്ളതാണ് സാരി. 

ബോളിവുഡ് താരം ദിയ മിർസ വിവാഹിതയായി. വൈഭവ് റെക്കിയുമായുള്ള ഏറെ നാളത്തെ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്. വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ചുവപ്പുസാരിയിൽ അതിസുന്ദരിയായാണ് ദിയ വേദിയിലെത്തിയത്. വിവാഹദിനത്തിലും താരം മിനിമലിസം പിന്തുടർന്നു. വളരെ സിംപിളായിരുന്നു ദിയയുടെ ബ്രൈഡൽ ലുക്ക്. 

View post on Instagram

പരമ്പരാ​ഗത ശൈലിയിലുള്ള ചുവപ്പുസാരിയാണ് താരം ധരിച്ചത്. ഗോൾഡൻ കളറിലുള്ള ഡിസൈനുകളും വലിയ ബോർഡറുമുള്ളതാണ് സാരി. ചുവപ്പ് നിറത്തിൽ തന്നെയുള്ള ദുപ്പട്ടയാണ് ദിയ ഇതിനോടൊപ്പം ധരിച്ചത്. ​​

View post on Instagram

ഒരു ചോക്കറും അതിനു ചേരുന്ന കമ്മലുമാണ് താരത്തിന്റെ ആക്സസറീസ്. സാധാരണ വിവാഹങ്ങൾക്ക് കണ്ടുവരാറുള്ള ചുവന്ന വളകൾക്ക് പകരം മഹാരാഷ്ട്രിയൻ ശൈലിയിലുള്ള പച്ചനിറത്തിലുള്ള വളകളാണ് ദിയ തിരഞ്ഞെടുത്തത്. ചുവന്ന വട്ടപ്പൊട്ടും ലിപ്സ്റ്റിക്കും ലളിതമായ മേക്കപ്പും ദിയയെ കൂടുതൽ മനോഹരിയാക്കി. 

View post on Instagram

Also Read: രാജകുമാരിയെ പോലെ നാദിർഷയുടെ മകൾ ആയിഷ; വീഡിയോയുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ്...