രണ്ടുദിവസം മുന്‍പ് വിവാഹിതയായ ബോളിവുഡ് താരം ദിയ മിർസയുടെ ചിത്രങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏറെ നാളത്തെ പ്രണയത്തിലൊടുവിലാണ് ദിയ വൈഭവ് റെക്കിയെ വിവാഹം കഴിക്കുന്നത്.

വിവാഹദിനത്തിലും മിനിമലിസം പിന്തുടർന്ന ദിയയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ ദിയയുടെ വിവാഹവസ്ത്രത്തെ മറ്റൊരു ബോളിവുഡ് താരത്തിന്റെ വസ്ത്രവുമായി താരതമ്യം ചെയ്യുകയാണിപ്പോള്‍ ഫാഷന്‍ ലോകം. ദീപിക പദുക്കോണ്‍ ദീപാവലിക്ക് ധരിച്ച സാരിയും ദിയയുടെ വിവാഹ സാരിയും തമ്മിലുള്ള സാമ്യമാണ് ഫാഷനിസ്റ്റകള്‍ കണ്ടെത്തുന്നത്. 

പരമ്പരാ​ഗത ശൈലിയിലുള്ള  ചുവപ്പ് നിറത്തിലുള്ള ബനാറസി സാരിയാണ് വിവാഹദിനത്തില്‍ ദിയ ധരിച്ചത്. ഗോള്‍ഡന്‍ നിറത്തിലുള്ള ഡിസൈനുകളും വലിയ ബോര്‍ഡറുമായിരുന്നു സാരിയുടെ പ്രത്യേകത. 

 

എന്നാല്‍ ഇതേ ഡിസൈനിലുള്ള സാരിയാണ് ഇക്കഴിഞ്ഞ ദീപാവലിക്ക് ദീപിക പദുക്കോണ്‍ ധരിച്ചിരുന്നതെന്നാണ് ഫാഷന്‍ പ്രേമികളുടെ വാദം. രണ്‍വീര്‍ സിങ് ദീപാവലിക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രവുമായാണ് ആളുകള്‍ താരതമ്യം ചെയ്യുന്നത്. കൂടാതെ ദിയയുടെയും ദീപികയുടെയും ഹെയര്‍സ്‌റ്റൈലും സമാനമായിരുന്നു എന്നും ആരാധകര്‍ പറയുന്നു. 

 

Also Read: ഇതാണ് ബ്രൈഡ്; ചുവപ്പുസാരിയിൽ സിംപിളായി ദിയ മിർസ...