ഡീസലിന്റെ വിന്റര്‍ 2022 കളക്ഷനില്‍ നിന്നുള്ളതാണ് ഈ സ്‌കര്‍ട്ട്. ഏകദേശം 75000 രൂപ ഇന്ത്യന്‍ രൂപയാണ് ഇതിന്റെ വില. 

പല തരം പരീക്ഷണങ്ങളാണ് ഫാഷന്‍ ലോകത്ത് നടക്കുന്നത്. ഇത്തവണ അത്തരത്തിലൊരു ഒരു കിടിലന്‍ പരീക്ഷണ സ്‌കര്‍ട്ടാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയം. ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്റായ ഡീസല്‍ പുറത്തിറക്കിയ ഈ സ്‌കര്‍ട്ട് കണ്ടാല്‍ ബെല്‍റ്റാണെന്നോ തോന്നൂ. ബെല്‍റ്റിന്‍റെ ഡിസൈനില്‍, എന്നാല്‍ ബെല്‍റ്റിനെക്കാള്‍ കുറച്ച് വീതി കൂടിയാണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

ഡീസലിന്റെ വിന്റര്‍ 2022 കളക്ഷനില്‍ നിന്നുള്ളതാണ് ഈ സ്‌കര്‍ട്ട്. ഏകദേശം 75000 രൂപ ഇന്ത്യന്‍ രൂപയാണ് ഇതിന്റെ വില. ഈ സ്‌കര്‍ട്ട് വാങ്ങിയ ഒരു ഉപഭോക്താവിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

View post on Instagram

ധരിക്കുമ്പോള്‍ റബ്ബര്‍ പോലെ തോന്നുന്നുവെന്നും ഇരിക്കാനും നടക്കാനും ബുദ്ധിമുട്ടാണെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു. ഇതിന് താഴെ നിരവധി പേര്‍ കമന്‍റുകളുമായി എത്തുകയും ചെയ്തു. ഇത് ഉപയോഗിക്കാന്‍ പ്രയാസമാണെന്നും റെസ്ലിങ് മത്സരത്തിലെ ബെല്‍റ്റ് പോലെ തോന്നുന്നുവെന്നും ചിലര്‍ കമന്‍റ് ചെയ്തു. 

Scroll to load tweet…
Scroll to load tweet…

അടുത്തിടെ 'ലെയ്സ്' പാക്കറ്റ് പോലെ തോന്നുന്ന ഒരു ബാഗാണ് ഫാഷന്‍ ലോകത്ത് വൈറലായത്. ഒറ്റ നോട്ടത്തില്‍ 'ലെയ്സ്' പാക്കറ്റ് ആണെന്നേ തോന്നൂ. ലെയ്സ് ചിപ്സുകളോടു കൂടിയ ഒരു പാക്കറ്റിന് 10 രൂപയാണ് വില എങ്കില്‍ ചിപ്സ് ഇല്ലാത്ത ഈ 'ലെയ്സ്' പാക്കറ്റ് മോഡൽ ലെതർ ബാഗിന്‍റെ വില 1.40 ലക്ഷം രൂപയാണ്. ലോകത്തെ മികച്ച ഫാഷൻ ഹൗസായ ബലെൻസിയാഗയാണ് ഈ ബാഗ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പെപ്‌സികോയും ബലെൻസിയാഗ ക്രിയേറ്റീവ് ഡിസൈനർ ഡെംനയും സഹകരിച്ചാണ് ലെയ്സ് പൊട്ടറ്റോ ചിപ്സ് പാക്കുകളോട് സാമ്യമുള്ള ഈ ബാഗുകള്‍ നിർമിച്ചിരിക്കുന്നത്. വീഡിയോ ഡെംന തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. പാരീസ് ഫാഷന്‍ വീക്കിലാണ് ഈ ബാഗ് അവതരിപ്പിച്ചത്. 

Also Read: മകള്‍ക്കൊപ്പം കളിക്കുന്ന പ്രിയങ്ക ചോപ്ര; ചിത്രം വൈറല്‍