നായകളുടെ വീഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണുള്ളത്. ആസ്വദിച്ച് ഊഞ്ഞാലാടുന്ന ഒരു നായ്ക്കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. 

ഒരു പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ഊഞ്ഞാലില്‍ ഇരുന്നാണ് ആശാന്‍റെ അഭ്യാസം. അക്കി എന്ന ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ഇതിനോടകം ഇരുപതിനായിരത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. 

 

മനോഹരമായ കാഴ്ച എന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം. നിരവധി പേര്‍ വീഡിയോ റീട്വീറ്റും ചെയ്തു. 

അടുത്തിടെ പിറന്നാളാഘോഷിക്കുന്ന ഒരു നായ്ക്കുട്ടിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തലയിലൊരു ബർത്ത്ഡേ തൊപ്പിയും വച്ച് ബലൂണ്‍ കൊണ്ട് അലങ്കരിച്ച മേശയ്ക്കരുകിലിരിക്കുന്ന ടെഡി എന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. 

 

Also Read: യുവതികളോടൊപ്പം സ്വിമ്മിങ് പൂളില്‍ നീന്തുന്ന നായ; വൈറലായി വീഡിയോ...

വെളുത്തിരുന്ന നായക്കുട്ടി എങ്ങനെ പച്ച നിറത്തിലായി? വൈറലായി ചിത്രം....