കാഴ്ചയില്ലാത്ത ഒരു നായ്ക്കുട്ടിയെ വീടിന്റെ പടികൾ ഇറങ്ങാൻ സഹായിക്കുന്ന മറ്റൊരു നായയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഓരോ പടികൾ ഇറങ്ങുമ്പോഴും നായ കുറച്ചുനേരം നിൽക്കുകയും നായ്ക്കുട്ടി ഇറങ്ങാനായി കാക്കുകയും ചെയ്യുന്നു. 

സഹായിയില്‍ വിശ്വാസമർപ്പിച്ച് ആവേശത്തോടെ  പടികൾ ഇറങ്ങുന്ന നായ്ക്കുട്ടിയെയും വീഡിയോയില്‍ കാണാം. 'ഈ മിടുക്കൻ കുട്ടി  തന്റെ അന്ധനായ സുഹൃത്തിനെ പടികളിറങ്ങാൻ സഹായിക്കുന്നു' എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നത്. 

 

വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

Also Read: ദാഹമകറ്റാന്‍ തടാകത്തിൽ എത്തിയ ചീറ്റയെ ആക്രമിച്ച് മുതല; വൈറലായി വീഡിയോ...