Asianet News MalayalamAsianet News Malayalam

യജമാനന്‍റെ കാർ പാർക്ക് ചെയ്യാൻ സഹായിക്കുന്ന വളര്‍ത്തുനായ; വീഡിയോ വൈറല്‍

കാറിന്‍റെ പുറകിലെ നടപ്പാതയിൽ ഇരുന്നാണ് ആശാന്‍ ഡ്രൈവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. ഗോൾഡൻ റിട്രീവ‍ർ ഇനത്തിൽപ്പെട്ട ഒരു നായയാണ് ഇത്. 

Dog Helps Owner to Park Vehicle Video Goes Viral
Author
Thiruvananthapuram, First Published May 24, 2021, 12:44 PM IST

മനുഷ്യരുമായി ഏറ്റവും കൂടുതൽ അടുക്കുന്ന മൃഗമാണ് നായ. ഇന്ന് കാവലായും സുഹൃത്തായും മനുഷ്യന്‍റെ ഏറ്റവും പ്രിയപ്പെട്ട വളര്‍ത്തുമൃഗമായി നായ്ക്കള്‍ മാറിയിരിക്കുന്നു. വളര്‍ത്തുനായകളുടെ പല വീഡിയോകളും  സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു ഒരു വീഡിയോയാണ് ഇപ്പോൾ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്.

കാർ സുരക്ഷിതമായി പാർക്ക് ചെയ്യാൻ യജമാനനെ സഹായിക്കുന്ന നായയുടെ വീഡിയോയാണിത്. കാറിന്‍റെ പുറകിലെ നടപ്പാതയിൽ ഇരുന്നാണ് ആശാന്‍ ഡ്രൈവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. ഗോൾഡൻ റിട്രീവ‍ർ ഇനത്തിൽപ്പെട്ട ഒരു നായയാണ് ഇത്. 

 

 

 

'ഹ്യൂമർ ആൻഡ് അനിമൽസ്' എന്ന അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ ആണ് ട്വിറ്ററിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. നായ തന്‍റെ പിൻകാലുകളിൽ ഇരുന്ന് മുൻകാലുകൾ കൊണ്ട് കാർ പാർക്ക് ചെയ്യാൻ നിർദ്ദേശിക്കുന്നതും, കാർ നടപ്പാതയുടെ അടുത്തെത്തുമ്പോൾ കാർ നിർത്താനായി കുരയ്ക്കുന്നതും വീഡിയോയിൽ കാണാം. “നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ബാർക്കിംഗ് സെൻസർ” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

വീഡിയോ ഇതുവരെ 30 ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. നായയെ പ്രശംസിച്ചുകൊണ്ടുള്ള കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 

Also Read: യുവതിക്കൊപ്പം യോഗ ചെയ്യുന്ന വളര്‍ത്തുനായ; വൈറലായി വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios