Asianet News MalayalamAsianet News Malayalam

സൈനികന്‍റെ വർക്കൗട്ട് അതുപോലെ പകര്‍ത്തുന്ന നായ; വൈറലായി വീഡിയോ

സിഐഎസ്എഫ് ജവാനൊപ്പം വർക്കൗട്ട് ചെയ്യുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. ദില്ലി മെട്രോ സ്റ്റേഷനില്‍ നിന്നുള്ള കാഴ്ചയാണിത്. 

Dog Imitates CISF Jawans Workout
Author
First Published Nov 11, 2022, 9:55 PM IST

പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും  സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. പ്രത്യേകിച്ച് നായകളുടെ വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടമാണ്. മനുഷ്യരുമായി ഏറ്റവും കൂടുതല്‍ അടുത്തുനില്‍ക്കുന്ന ജന്തുക്കളാണ് നായ്ക്കള്‍. മനുഷ്യരോട് അങ്ങേയറ്റം കുറും ഇവര്‍ പുലര്‍ത്താറുണ്ട്. 

അതുകൊണ്ടാകാം നായ്ക്കള്‍ മനുഷ്യരെ അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. ഇത് ശരി വയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിഐഎസ്എഫ് ജവാനൊപ്പം വർക്കൗട്ട് ചെയ്യുന്ന ഒരു നായയെ ആണ് വീഡിയോയില്‍ കാണുന്നത്. ദില്ലി മെട്രോ സ്റ്റേഷനില്‍ നിന്നുള്ള കാഴ്ചയാണിത്. 

സിഐഎസ്എഫ് യൂണിറ്റിനൊപ്പമുള്ള സ്നിഫര്‍ നായ ആണ് വീഡിയോയിലെ താരം. മുന്നില്‍ നില്‍ക്കുന്ന സൈനകന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും അതുപോലെ അനുകരിക്കുകയാണ് നായ. സുരക്ഷാ ഉദ്യോഗസ്ഥരെ അനുകരിക്കുന്ന ഈ നായയുടെ വീഡിയോ 'ഭാരത് ഡിഫെന്‍ഡേഴ്സ്' എന്ന ഇന്‍സ്റ്റഗ്രാം പേജ് ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

 

നിമിഷനേരം കൊണ്ട് വീഡിയോ വൈറലാവുകയും ചെയ്തു. നിരവധി പേര്‍ നായയെ പ്രശംസിച്ചു കൊണ്ട് കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. ചിലര്‍ക്ക് വീഡിയോ കണ്ട് അതിശയം തോന്നിയപ്പോള്‍, മറ്റു ചിലര്‍ അഭിമാനം തോന്നുന്നു എന്നാണ് കമന്‍റ് ചെയ്തത്. 

അതേസമയം, പച്ചക്കറികള്‍ കൊടുക്കുമ്പോള്‍ വേണ്ടെന്ന് മുഖം തിരിച്ച് കാണിക്കുന്ന ഒരു നായയുടെ വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. യജമാനന്‍ ചീസ് കൊടുക്കുമ്പോള്‍ നായ സന്തോഷത്തോടെ കഴിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ തൊട്ടടുത്ത നിമിഷം ബ്രൊക്കോളിയും ക്യാരറ്റും കൊടുക്കുമ്പോള്‍ അവ വേണ്ടെന്ന് മുഖം തിരിച്ച് കാണിക്കുകയായിരുന്നു ആ കുറുമ്പന്‍ നായ. 

Also Read: നടുറോഡില്‍ നൃത്തം ചെയ്യുന്ന ഡെലിവറി ബോയ്; ഓര്‍ഡര്‍ താമസിക്കുന്നതിനുള്ള കാരണം കിട്ടിയെന്ന് സോഷ്യല്‍ മീഡിയ

Latest Videos
Follow Us:
Download App:
  • android
  • ios