മനുഷ്യനോട് ഏറ്റവും നന്ദിയും കൂറും കാണിക്കുന്ന മൃഗമാണ് നായ. തന്‍റെ യജമാനന് വേണ്ടി ജീവന്‍ നഷ്ടപ്പെടുത്താനും അവ തയ്യാറാണ്. അത്തരത്തിൽ ഒരു കൂറ്റന്‍ സ്രാവിനോടേറ്റുമുട്ടുന്ന വളർത്തുനായയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ ആണ് സംഭവം നടന്നത്. ഹാഗർസ്റ്റോൺ ഐലൻഡ് റിസോർട്ടിൽ  താമസത്തിനെത്തിയതായിരുന്നു ജാക്ക് സ്ട്രിക്‌ലാൻഡും കുടുംബവും. ടില്ലി എന്ന വളർത്തു നായയും ഇവർക്കൊപ്പമുണ്ടായിരുന്നു.

ബീച്ചിലെ കാഴ്ചകൾ കണ്ടിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി വലിയ ഒരു സ്രാവ് കരയോടടുത്തുവന്നു. ഉടമസ്ഥരെ ആക്രമിക്കാനെത്തുകയാണ് സ്രാവ് എന്നുകരുതിയ ടില്ലി, നേരെ കടലിലേക്ക് ചാടി. നായ വെള്ളത്തിലേക്ക് ചാടിയതോടെ സ്രാവ് ഭയന്ന് മറ്റൊരു ദിശയിലേക്കു തിരിഞ്ഞ് നീന്തി പോവുന്നതും വീഡിയോയില്‍ കാണാം. സ്രാവ് പോയെന്ന് ഉറപ്പുവരുത്തിയിട്ടാണ് ടില്ലി പിന്മാറിയത്.

 

Also Read: കുഞ്ഞിനെ ഇഴയാൻ പഠിപ്പിക്കുന്ന വളർത്തുനായ; വീഡിയോ വൈറല്‍