നെതർലാൻഡിലെ റിജസനിൽ നിന്നുള്ള ജോഹാൻ ഗ്രോട്ട്ബോയർ എന്ന ഡച്ച് ട്രക്ക് ഡ്രൈവറാണ്‌ ഈ വീഡിയോയ്ക്ക് പിന്നിലെ താരം. 

ട്രക്ക് ഉപയോഗിച്ച് ഗ്ലാസ്സിലെ വെള്ളത്തിൽ ടീ ബാഗ് മുക്കുന്ന ഒരു ഡ്രൈവറിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

നെതർലാൻഡിലെ റിജസനിൽ നിന്നുള്ള ജോഹാൻ ഗ്രോട്ട്ബോയർ എന്ന ഡച്ച് ട്രക്ക് ഡ്രൈവറാണ്‌ ഈ വീഡിയോയ്ക്ക് പിന്നിലെ താരം. ട്രാഫിക് കോണിന് മുകളിൽ ഇരിക്കുന്ന ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ടീ ബാഗ് മുക്കാനായി 82 അടി നീളമുള്ള ട്രക്ക് റിവേഴ്സ് ചെയ്തുവരുന്നതാണ്‌ വീഡിയോയില്‍ കാണുന്നത്. ശേഷം ചൂടുവെള്ളത്തിൽ ടീ ബാഗ് പതിയെ താഴ്ത്തുന്നു. 

സംഭവം ക്ലിക്ക് ആയതോടെ വീഡിയോ സൈബര്‍ ലോകത്ത് ഹിറ്റായി. ഇതോടെ ടീ ബാഗ് ചലഞ്ചും പലരും ആരംഭിച്ചിട്ടുമുണ്ട്. ഈ വീഡിയോ ഫേസ്ബുക്കില്‍ ഇതുവരെ ഏഴ് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഡ്രൈവറെ അഭിനന്ദിച്ചുകൊണ്ട് 2000ല്‍ കൂടുതല്‍ കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചു. 

Also Read: സ്‌കൂള്‍ പ്രിന്‍സിപ്പാളിന്‍റെ കസേരയില്‍ കുരങ്ങൻ; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona