ജർമനി: കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിയിലാണ് ബെർലിൻ പൊലീസിന് ഒരു എമർജൻസി കോൾ വരുന്നത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഒരു യുവാവ് മദ്യപിച്ച് അലോട്ട്മെന്റ് ഗാർഡന് സമീപം രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കാണാനായത്. യുവാവിന്റെ കാലുകൾക്കിടയിലൂടെ രക്തം പോകുന്നത് പൊലീസ് ശ്രദ്ധിച്ചു. 

യുവാവ് സ്വന്തം ലിംഗം ഛേദിച്ച് വലിച്ചെറിഞ്ഞതായി പൊലീസ് കണ്ടെത്തിയതായി 'ബെർലിനർ കുറിയർ' എന്ന പത്രം റിപ്പോർട്ട് ചെയ്തു. ഗുരുതരാവസ്ഥയിലായ യുവാവിനെ പൊലീസ് ഉടൻ തന്നെ ​ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിം​ഗം മുറിക്കാൻ ഇയാൾ മൂന്ന് തവണ ശ്രമം നടത്തിയിരുന്നു. വേദന ഒഴിവാക്കാനാണ് യുവാവ് മദ്യപിച്ചത്. ഇയാൾ എന്തിനാണ് ലിംഗം ഛേദിച്ചതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

 “ഞങ്ങൾ ഇപ്പോൾ അന്വേഷണത്തിന്റെ തുടക്കത്തിൽ മാത്രമാണ്,”- പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ പറയുന്നു. യുവാവ് ഇപ്പോഴും ആശുപത്രിയിലാണ്. ആത്മഹത്യാശ്രമം ആണോ എന്നും അന്വേഷിക്കും. പ്രദേശത്ത് വിപുലമായ തിരച്ചിൽ നടത്തിയിട്ടും ലിംഗം കണ്ടെത്തിയില്ലെന്നും പൊലീസ് പറഞ്ഞു.

'കൊവിഡാന്‍സ്'; വൈറലായി ക്വറന്റൈന്‍ കേന്ദ്രത്തിലെ പാട്ടും ഡാന്‍സും...