പുഴ നീന്തിക്കടക്കുകയാണ് ആന. എന്നാല്‍ പുഴയില്‍ നിന്ന് ഇതിന് കരയിലേക്ക് കയറാൻ സാധിക്കുന്നില്ല. എന്തോ വെള്ളത്തിനടിയില്‍ നിന്ന് പിടിച്ചുവലിക്കുന്നതായാണ് കാണുമ്പോള്‍ ആദ്യം മനസിലാകുക

ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ എത്രയോ വീഡിയോകളാണ് നമ്മുടെ കാഴ്ചവട്ടത്തേക്ക് എത്തുന്നത്. ഇവയില്‍ പലതും പക്ഷേ വെറുതെ കണ്ടുപോകാവുന്നത് എന്നതില്‍ കവിഞ്ഞ് നമ്മെ അത്രകണ്ട് കൗതുകത്തിലോ താല്‍പര്യത്തിലോ എല്ലാം ആക്കണമെന്നില്ല. 

പക്ഷേ, മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെടുന്ന വീഡിയോകള്‍- പ്രത്യേകിച്ച് വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോകളാണെങ്കില്‍ ഇവയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ കാഴ്ചക്കാരെ കിട്ടാറുണ്ട്. നമുക്ക് എളുപ്പത്തില്‍ കാണാനോ, അനുഭവിക്കാനോ ഒന്നും സാധിക്കാത്ത കാഴ്ചകളായിരിക്കുമെന്നതിനാലാണ് വന്യമൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാരെ ഏറെ കിട്ടുന്നത്.

ഇപ്പോഴിതാ സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു ആനയും മുതലയും തമ്മില്‍ മല്‍പിടുത്തം നടത്തുന്നതിന്‍റെ വീഡിയോ. സംഭവം മാസങ്ങള്‍ക്ക് മുമ്പെ വന്ന വീഡിയോ ആണെങ്കിലും ഇപ്പോഴാണിത് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ആഫ്രിക്കൻ രാജ്യമായ സാംമ്പിയയിലെ വനപ്രദേശത്ത് നിന്ന് പകര്‍ത്തയതാണീ വീഡിയോ.

പുഴ നീന്തിക്കടക്കുകയാണ് ആന. എന്നാല്‍ പുഴയില്‍ നിന്ന് ഇതിന് കരയിലേക്ക് കയറാൻ സാധിക്കുന്നില്ല. എന്തോ വെള്ളത്തിനടിയില്‍ നിന്ന് പിടിച്ചുവലിക്കുന്നതായാണ് കാണുമ്പോള്‍ ആദ്യം മനസിലാകുക. പിന്നീട് ആന തന്‍റെ വാല്‍ ബലമായി കുടയുന്നതോടെയാണ് ആനയെ ആക്രമിക്കുന്നതൊരു മുതലയാണെന്ന് മനസിലാവുക.

ഇത്രയും വലിയൊരു ജീവിയെ ആക്രമിക്കണമെന്നുണ്ടെങ്കില്‍ മുതലയ്ക്ക് എന്തുമാത്രം ധൈര്യമുണ്ടാകണം എന്നതാണ് ഏവരും ചോദിക്കുന്നത്. പുഴയിലിറങ്ങുന്ന ആനയടക്കമുള്ള ജീവികളെ മുതലകള്‍ വേട്ടയാടാറുണ്ട് എന്നതാണ് സത്യം. പലര്‍ക്കും ഇത് അവിശ്വസനീയമായി തോന്നാം. എന്നാല്‍ ഇതൊരു യാഥാര്‍ത്ഥ്യമാണ്. പിടിവിടാതെ കടിച്ചുതൂങ്ങി എതിരാളിയെ വീഴ്ത്തലാണ് മുതലകളുടെ രീതി. ക്രൂരമായ ആക്രമണവും ഇവയുടെ പ്രത്യേകതയാണ്. മുതലകളുടെ ഈ പേടിപ്പെടുത്തുന്ന അക്രമസ്വഭാവം വീഡിയോയില്‍ വ്യക്തമായി കാണാം.

എത്ര കുടഞ്ഞെറിഞ്ഞിട്ടും ആനയുടെ വാലില്‍ നിന്ന് കടി വിടാതെ കിടക്കുകയാണ് മുതല. എങ്കിലും ഒരു വിധത്തില്‍ രക്ഷപ്പെട്ട് കര പിടിക്കുന്നു ആന. നിരവധി പേരാണ് ഏറെ കൗതുകം തോന്നിക്കുന്ന വീഡിയോ പങ്കുവയ്ക്കുന്നത്. വീഡിയോ കണ്ടുനോക്കൂ...

Elephant Swings Crocodile Biting its Tail

Also Read:- 'ഇങ്ങനെയൊരു ജോലിയാണ് തപ്പിനടന്നത്'; ജോലിക്കുള്ള പരസ്യം വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo