എക്സ് റേയ്ക്ക് വിധേയമാകുന്ന ഒരു ആനയുടെ വീഡിയോ ആണിത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.  ലാബിലേക്ക് ശാന്തമായ രീതിയിൽ പ്രവേശിക്കുന്ന ആനയെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. 

മൃഗങ്ങളെ പരിപാലിക്കുന്ന ഡോക്ടർമാരുടെ ജോലി ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് നാം കേട്ടിട്ടുള്ളതാണ്. പലപ്പോഴും മൃഗങ്ങള്‍ ചികിത്സയുമായി സഹികരിക്കാതെയിരിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് അതൊരു തലവേദന തന്നയൊണ്. എന്നാൽ മനുഷ്യരെ പോലെ ആശുപത്രിയില്‍ ക്ഷമയോടെ സഹകരിക്കുന്ന ഒരു ആനയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

എക്സ് റേയ്ക്ക് വിധേയമാകുന്ന ഒരു ആനയുടെ വീഡിയോ ആണിത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ലാബിലേയ്ക്ക് ശാന്തമായ രീതിയിൽ പ്രവേശിക്കുന്ന ആനയെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ശേഷം ഒരു മനുഷ്യനെപ്പോലെ അത് നടപടിക്രമത്തിനായി നിലത്ത് കിടന്നു കൊടുക്കുകയായിരുന്നു. എക്സ് റേ എടുക്കേണ്ട ഭാഗം കൃത്യമായി ബ്ലോര്‍ഡില്‍ മുട്ടിച്ചാണ് രോഗിയാന കിടക്കുന്നത്. 

'ഇത്രയും സഹകരിക്കുന്ന ഒരു രോഗി എക്സ്-റേയ്‌ക്കായി വരുന്നത് നിങ്ങൾ കണ്ടിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്' - എന്ന അടിക്കുറിപ്പോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ഇതിനോടകം 13.2കെ ആളുകള്‍ കണ്ടു. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. ആനയുടെ ക്ഷമയെ പ്രശംസിച്ചുകൊണ്ടാണ് ആളുകളുടെ കമന്‍റുകള്‍ അധികവും. 

Scroll to load tweet…

അതേസമയം, വിവാഹത്തിന് ഒരുങ്ങുന്നതിനിടയിലും വളര്‍ത്തുനായക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന ഒരു വധുവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പ്ലേറ്റ് നിറയെ ബിരിയാണിയാണ് വധുവിന്‍റെ കയ്യില്‍ ഇരിക്കുന്നത്. വളരെ ക്ഷമയോടെ ആണ് വധു ഇവ നായക്ക് വായില്‍വെച്ച് കൊടുക്കുന്നത്. സമയം ഇല്ലാത്തതിന്‍റെ യാതൊരു ധൃതിയും വധുവിന്‍റെ പെരുമാറ്റത്തില്‍ ഉണ്ടായിരുന്നില്ല. ആസ്വാദിച്ച് തന്നെ ബിരിയാണി കഴിക്കുന്ന നായയെയും വീഡിയോയില്‍ വ്യക്തമായി കാണാം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

Also Read: മെട്രോയ്ക്കുള്ളില്‍ സെല്‍ഫി എടുക്കാന്‍ കഷ്ടപ്പെടുന്ന ദമ്പതികള്‍; വൈറലായി വീഡിയോ