മസ്കിന്‍റെ മുൻ കാമുകിയായ ജെന്നിഫർ ഗ്വിൻ മസ്കിനൊപ്പമുള്ള തന്‍റെ ചിത്രങ്ങളും, അദ്ദേഹത്തിന്‍റെ ചില പഴയ ചിത്രങ്ങളും, തനിക്ക് മസ്ക് നൽകിയ ചില സാധനങ്ങളുമെല്ലാം വലിയ വിലയ്ക്ക് ലേലത്തിന് വച്ച സംഭവം ഒരു മാസം മുമ്പ് തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. 

ശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോൺ മസ്കിനെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കും. കരിയറിലെ വിജയവും, സോഷ്യൽ മീഡിയയിലെ മൈലേജും, വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളുമെല്ലാം ഇലോൺ മസ്കിനെ ഏവർക്കും പരിചിതനാക്കി. 

ഇപ്പോഴിതാ മസ്കുമായി ബന്ധപ്പെട്ട് മറ്റൊരു കൌതുകകരമായ റിപ്പോർട്ട് കൂടി പുറത്തുവരികയാണ്. മസ്കിന്‍റെ പഴയ ഫോട്ടോകൾ ലേലത്തിലൂടെ മുൻ കാമുകി വിറ്റുവെന്നതാണ് വാർത്ത. 

മസ്കിന്‍റെ മുൻ കാമുകിയായ ജെന്നിഫർ ഗ്വിൻ മസ്കിനൊപ്പമുള്ള തന്‍റെ ചിത്രങ്ങളും, അദ്ദേഹത്തിന്‍റെ ചില പഴയ ചിത്രങ്ങളും, തനിക്ക് മസ്ക് നൽകിയ ചില സാധനങ്ങളുമെല്ലാം വലിയ വിലയ്ക്ക് ലേലത്തിന് വച്ച സംഭവം ഒരു മാസം മുമ്പ് തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. 

ഇവയെല്ലാം 1.3 കോടിക്ക് ലേലത്തിൽ വിറ്റഴിഞ്ഞിരിക്കുന്നു എന്നതാണ് നിലവിൽ ലഭിക്കുന്ന വിവരം. 1994- 95 വർഷങ്ങളിലായിരുന്നു ഇരുവരും പ്രണയത്തിലായിരുന്നത്. അക്കാലത്ത് ഇവർ പെൻസിൽവാനിയ യൂണിവേഴ്സ്റ്റിയിൽ പഠിക്കുകയായിരുന്നു. മസ്ക് ബിരുദത്തിന് ശേഷം കാലിഫോർണിയയിലേക്ക് മാറുന്ന സമയത്താണ് ഇവരുടെ പ്രണയം തകരുന്നത്. 

ജെന്നിഫറിനൊപ്പമുള്ള കാൻഡിഡ് ചിത്രങ്ങൾ അടക്കം ആരും കണ്ടിട്ടില്ലാത്ത മസ്കിന്‍റെ ഫോട്ടോകൾ, ജെന്നിഫറിന് പിറന്നാൾ ദിനത്തിൽ സമ്മാനിച്ച മരതകക്കല്ലുള്ള നെക്ലേസ്, മസ്കിന്‍റെ ഒപ്പുള്ള പിറന്നാൾ കാർഡ് എന്നിവയെല്ലാമാണ് ലേലത്തിൽ വിറ്റഴിഞ്ഞ പ്രധാന സാധനങ്ങൾ. ഇതിൽ നെക്ലേസിന് മാത്രം നാൽപത് ലക്ഷം കിട്ടി. മസ്കിന്‍റെ ഒപ്പുള്ള പിറന്നാൾ കാർഡിന് 14 ലക്ഷവും ലഭിച്ചു. 

മസ്ക് കറക്ട് ചെയ്ത ടെസ്റ്റ് പേപ്പറുകൾ നേരത്തെ ലേലത്തിന് വച്ചത് വലിയ വിലയ്ക്ക് വിറ്റുപോയതാണ് തനിക്ക് പ്രചോദനമായതെന്ന് ജെന്നിഫർ അറിയിച്ചിരുന്നു. ഇതിനിടെ ജെന്നിഫർ ലേലത്തിന് വച്ച ഒരു ഫോട്ടോ മസ്ക് തന്‍റെ ട്വിറ്റർ പ്രൊഫൈൽ ഫോട്ടോയും ആക്കി. 

Also Read:- ശതകോടീശ്വരന്‍റെ ഷര്‍ട്ടില്ലാ ഫോട്ടോയ്ക്ക് ട്രോളുകള്‍ നിറയുന്നു