പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പോരാടുന്നവരെ ആദരിക്കാൻ ഏർപ്പെടുത്തിയ എർത്ഷോട്ട് പുരസ്കാരദാന ചടങ്ങിൽ പങ്കെടുത്ത ഹോളിവുഡ് നടി എമ്മ വാട്സന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സുസ്ഥിര ഫാഷന്‍ (sustainable fashion) എന്ന ആശയം ഇന്ന് നിരവധി താരങ്ങള്‍ പിന്തുടരുന്നുണ്ട്. അത്തരത്തില്‍ വസ്ത്രങ്ങളുടെ പുനരുപയോഗത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ഹോളിവുഡ് നടിയാണ് ആഞ്ജലീന ജോളി ((Angelina Jolie)). അടുത്തിടെ ഒരു പൊതുവേദിയിൽ ആഞ്ജലീനയുടെ പഴയ വസ്ത്രങ്ങൾ ധരിച്ച് എത്തിയ അവരുടെ പെൺമക്കളുടെ ചിത്രങ്ങള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയായിരുന്നു. 

ഇപ്പോഴിതാ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പോരാടുന്നവരെ ആദരിക്കാൻ ഏർപ്പെടുത്തിയ എർത്ഷോട്ട് പുരസ്കാരദാന ചടങ്ങിൽ പങ്കെടുത്ത ഹോളിവുഡ് നടി എമ്മ വാട്സന്‍റെ ചിത്രങ്ങളാണ് അത്തരത്തില്‍ വൈറലാകുന്നത്. ബ്രിട്ടീഷ് അമേരിക്കന്‍ ഫാഷന്‍ ഡിസൈനറായ ഹാരിസ് റീഡ് ഡിസൈന്‍ ചെയ്ത പുനഃരുപയോഗിച്ച വിവാഹവസ്ത്രമണിഞ്ഞാണ് 31-കാരിയായ എമ്മ റാംപിൽ ചുവടുവച്ചത്.

View post on Instagram

ലേസ് പിടിപ്പിച്ച ബാക്ക്‌ലെസ് ഗൗണ്‍ അണിഞ്ഞാണ് എമ്മ റെഡ് കാര്‍പ്പെറ്റിലെത്തിയത്. ഗൗണിനോടൊപ്പം ഒരു കറുപ്പ് പാന്റ്സ് ആണ് പെയർ ചെയ്തത്. കമ്മല്‍, മോതിരം, ബ്രേസ്‌ലറ്റ് എന്നിവ ആഭരണങ്ങളും ധരിച്ചു. ഹാരിസ് റീഡിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും നന്ദിയും സ്‌നേഹവുമറിയിച്ച് എമ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

'ഹാരിസ് റീഡിന് പ്രത്യേക സ്‌നേഹവും അഭിനന്ദനവും അറിയിക്കുന്നു. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. നിങ്ങളുടെ ലിംഗസമത്വം, സ്വീകാര്യത എന്നിവ മനോഹരവും ആകര്‍ഷകവും മഹത്വപൂര്‍ണവുമാണ്. പരിസ്ഥിതിയ്ക്ക് അധികം ഹാനികരമല്ലാതെ ഫാഷനെ മാറ്റാനുള്ള നിങ്ങളുടെ ലക്ഷ്യം പ്രചോദിപ്പിക്കുന്നതാണ്'-എമ്മ കുറിച്ചു. എമ്മയുടെ വസ്ത്രധാരണത്തെ അഭിനന്ദിച്ച് പ്രമുഖരുൾപ്പടെ നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തു. 

View post on Instagram

Also Read: ആഞ്ജലീന ജോളിയുടെ പഴയ വസ്ത്രങ്ങള്‍ ധരിച്ച് മക്കൾ; ചിത്രങ്ങള്‍ വൈറല്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona