തൊഴില്‍ അന്തരീക്ഷം, ശമ്പളം, പ്രമോഷൻ എന്നിങ്ങനെ എല്ലാ കാര്യങ്ങളും ഇത്തരത്തിലുള്ള നയങ്ങളെ അടിസ്ഥാനപ്പടുത്തിയാണ് വരിക. ചില സന്ദര്‍ഭങ്ങളില്‍ ജോലി ലഭിക്കാതെ പോകുന്നതിനും, ജോലി നഷ്ടമാകുന്നതിനും, ജോലിയില്‍ മെച്ചമില്ലാതാകുന്നതിനുമെല്ലാം ഇങ്ങനെയുള്ള നയങ്ങള്‍ കാരണമായി ചിലര്‍ക്ക് വരാറുണ്ട്.
ഓരോ മേഖലയിലും ജോലി നേടാനും ജോലിയില്‍ പുരോഗമനം ലഭിക്കാനുമെല്ലാം പല വിധത്തിലുള്ള പ്രയാസങ്ങളും പ്രതിസന്ധികളും നാം തരണം ചെയ്യേണ്ടി വരാം. ഇതില്‍ ഓരോ തൊഴില്‍ മേഖലയിലുള്ള നയങ്ങളും അതത് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ അടിസ്ഥാനമായി വരുന്ന നയങ്ങളുമെല്ലാം നമ്മെ ബാധിക്കാം.
തൊഴില്‍ അന്തരീക്ഷം, ശമ്പളം, പ്രമോഷൻ എന്നിങ്ങനെ എല്ലാ കാര്യങ്ങളും ഇത്തരത്തിലുള്ള നയങ്ങളെ അടിസ്ഥാനപ്പടുത്തിയാണ് വരിക. ചില സന്ദര്‍ഭങ്ങളില്‍ ജോലി ലഭിക്കാതെ പോകുന്നതിനും, ജോലി നഷ്ടമാകുന്നതിനും, ജോലിയില്‍ മെച്ചമില്ലാതാകുന്നതിനുമെല്ലാം ഇങ്ങനെയുള്ള നയങ്ങള്‍ കാരണമായി ചിലര്‍ക്ക് വരാറുണ്ട്.
സമാനമായൊരു അനുഭവം പങ്കിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍. Reeezeyyy എന്നൊരു റെഡിറ്റ് പ്രൊഫൈലാണ് ഒരു സ്ഥാപനം ജോലിക്ക് എടുക്കുന്നതിന് മുമ്പായി തനിക്കയച്ച ഇ-മെയിലിന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടത്.
ഒറ്റനോട്ടത്തില്‍ വിചിത്രമായൊരു മാനദണ്ഡമായി തന്നെയാണ് ഇത് തോന്നുക. എന്നാല്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഇതിന്മേല്‍ വരുന്നുണ്ട്. സംഗതി എന്തെന്നാല്‍ ജോലി വേണമെങ്കില്‍ ഓഫീസില്‍ നിര്‍ബന്ധമായും 'വീഗൻ' ആകണം, അഥവാ സസ്യാഹാരം മാത്രമേ കഴിക്കാവൂ എന്നാണ് സ്ഥാപനം മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡം.
ജോലി ലഭിക്കുന്നതിന് മുമ്പായി ചില ചോദ്യങ്ങള്‍ക്ക് ഉത്തരമറിയിക്കണമെന്ന് ആവശ്യപ്പെട്ട്, ഇതിന് പിന്നാലെയാണ് സ്ഥാപനം ഓഫീസില്‍ സസ്യാഹാരം മാത്രമേ പാടൂ എന്ന കാര്യം വ്യക്തമാക്കുന്നത്. ഓഫീസിന് പുറത്ത് എന്ത് കഴിച്ചാലും പ്രശ്നമില്ല, എന്നാല്‍ ഓഫീസില്‍ ഇങ്ങനെയേ പറ്റൂ എന്നാണിവര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ജോലിക്ക് അപേക്ഷിച്ചപ്പോള്‍ വന്ന മെയിലാണ്, ഒന്നുകില്‍ നമ്മള്‍ ബലമായി ഈ നിയമത്തിന് വിധേയപ്പെടേണ്ടി വരും അല്ലെങ്കില്‍ ഇവിടെ ജോലി കിട്ടില്ല എന്നല്ലേ ഇതിനര്‍ത്ഥം എന്ന ചോദ്യവുമായാണ് ഈ വ്യക്തി ഫോട്ടോ പങ്കിട്ടിരിക്കുന്നത്. പതിനായിരക്കണക്കിന് പേരാണ് ഇതിന് പ്രതികരണമറിയിച്ചിരിക്കുന്നത്.
ഒരു വിഭാഗം പേര്‍ ഇത് വളരെ മോശമായിപ്പോയി എന്ന് പറയുമ്പോള്‍ മറുവിഭാഗം ഇങ്ങനെ ചെയ്യാനുള്ള അധികാരം അവര്‍ക്കുണ്ട് എന്ന വാദമാണ് ഉന്നയിക്കുന്നത്.
Also Read:- പനിയും തൊണ്ടവേദനയും; രോഗിക്ക് മരുന്നിനൊപ്പം ഐസ്ക്രീം എഴുതിക്കൊടുത്ത ഡോക്ടര്‍ക്ക് 'പണി'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

