ജീത്തു ജോസഫിന്‍റെ 'ദൃശ്യം' സിനിമയിലൂടെ മോഹൻലാലിന്‍റെ ഇളയമകളുടെ വേഷത്തിലെത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് എസ്തര്‍. ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 

വസ്ത്രധാരണം എന്നത് ഒരു വ്യക്തിയുടെ മാത്രം സ്വാതന്ത്യ്രമാണ്. എന്നാല്‍ സെലിബ്രിറ്റികളുടെ ഇത്തരം വ്യക്തിസ്വാതന്ത്ര്യത്തിന് മേൽ പലപ്പോഴും സമൂഹത്തിന്‍റെ ഒരു വിഭാഗം ഇടപെടുന്നത് നാം കാണുന്നതാണ്. തങ്ങൾ നേരിട്ടിട്ടുള്ള ഇത്തരത്തിലുള്ള കമന്‍റുകളെ കുറിച്ചും പരിഹാസങ്ങളെ കുറിച്ചും ബോഡി ഷെയിമിംഗിനെ കുറിച്ചുമൊക്കെ നടിമാര്‍ തന്നെ ഇപ്പോള്‍ പരസ്യമായി ചര്‍ച്ച ചെയ്യുന്നുമുണ്ട്. ഇത്തരത്തില്‍ വസ്ത്രധാരണത്തിന്‍റെ പേരില്‍ എപ്പോഴും വിമര്‍ശനങ്ങള്‍ നേരിടുന്ന താരമാണ് എസ്തര്‍ അനില്‍. 

ജീത്തു ജോസഫിന്‍റെ 'ദൃശ്യം' സിനിമയിലൂടെ മോഹൻലാലിന്‍റെ ഇളയമകളുടെ വേഷത്തിലെത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് എസ്തര്‍. ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ എസ്തര്‍ എപ്പോഴും തന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. എസ്തറിന്റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചുവപ്പ് ഡ്രസ്സില്‍ മനോഹരിയായിരിക്കുകയാണ് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് എസ്തര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. 

View post on Instagram

നിരവധി പേരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. നല്ല കമന്‍റുകളുടെ കൂട്ടത്തില്‍ പതിവ് പോലെ സൈബർ ആങ്ങളമാരുടെ കമന്‍റുകളും ഉണ്ടായിരുന്നു. കൂടുതല്‍ അവസരങ്ങള്‍ സിനിമയില്‍ ലഭിക്കാനാണ് ഗ്ലാമറസ് വസ്ത്രം ധരിക്കുന്നത് എന്നാണ് ഇവരുടെ വാദം. വസ്ത്രത്തിന്‍റെ അളവ് കുറച്ചിട്ടും ഗ്ലാമറസ് വസ്ത്രം ധരിച്ചിട്ടും അവസരങ്ങള്‍ കിട്ടുന്നില്ലേ എന്ന് ചിലര്‍ പരിഹസിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു. ഇത്തരം വസ്ത്രം ധരിക്കുന്നത് മാതാപിതാക്കള്‍ക്ക് വേഗത്തില്‍ പണമുണ്ടാക്കാനാണെന്നും തുടങ്ങി ആക്ഷേപകരമായ അനേകം പരാമര്‍ശങ്ങളാണ് എസ്തറിനെതിരെ കമന്റ്‌ബോക്‌സില്‍ നിറയുന്നത്. 

View post on Instagram

അതേസമയം ഇത്തരം മോശം കമന്‍റുകളൊന്നും എസ്തറിനെ ബാധിക്കാറേയില്ല. തന്‍റെ വസ്ത്രധാരണം തന്‍റെ മാത്രം ഇഷ്ടമാണെന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് താരം ഓരോ തവണയും ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. ഇത്തരത്തിലുള്ള നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടുള്ള യുവ നടിമാരാണ് അനശ്വര രാജനും സാനിയ ഇയ്യപ്പനും. ഇവരൊക്കെ സ്വന്തം നിലപാടില്‍ എന്നും ഉറച്ചുനില്‍ക്കുന്നുമുണ്ട്. 

View post on Instagram

Also Read: 'കല്യാണം കഴിഞ്ഞിട്ട് ഒന്നര മാസം, രണ്ട് മാസം ഗര്‍ഭിണി'; കുറിപ്പ് വൈറല്‍