ഗൃഹനാഥന്‍ രാവിലെ വീടിന്റെ തട്ടിൻപുറത്ത് കണ്ട രണ്ട് ബാഗുകള്‍ തുറന്ന് നോക്കിയപ്പോൾ ശരിക്കുമൊന്ന് ഞെട്ടിപ്പോയി. ബാഗുകൾ നിറയെ നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. ഉത്തര്‍പ്രദേശിലാണ് സംഭവം. മീററ്റിന് സമീപമുള്ള ഒരു വ്യാപാരിയുടെ വീട്ടില്‍ നിന്നാണ് രണ്ട് ബാഗുകൾ നിറയെ പണം കണ്ടെടുത്തത്. 

 പൊലീസ് അന്വേഷണത്തിൽ അടുത്തുള‌ള ബിസിനസുകാരന്റെ വീട്ടിൽ നിന്ന് തലേദിവസം 40 ലക്ഷം രൂപം മോഷണം പോയതായും കണ്ടെത്തി. നിറയെ പണമുള്ള ഈ രണ്ട് ബാഗുകള്‍ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഇന്ന് രാവിലെയാണ് തനിക്ക് കിട്ടിയതെന്ന് ഗൃഹനാഥന്‍ പറഞ്ഞു. 

മോഷ്ടിച്ച മുതലാണെന്ന് മനസിലായതിനാല്‍ അപ്പോള്‍ തന്നെ പൊലീസിനെ വിളിച്ചു വരുത്തി. കള്ളന്‍ രക്ഷപ്പെടുന്നതിനിടെ ബാ​ഗുകൾ ഇവിടെ കൊണ്ടുവച്ചതായിരിക്കാമെന്ന് പൊലീസ് പറഞ്ഞു. പിന്നീട് വന്ന് എടുക്കാമെന്ന് കരുതിയാവും കള്ളൻ ഇവിടെ ബാ​ഗുകൾ വച്ചിട്ട് പോയതെന്നും ഗൃഹനാഥന്‍ വ്യക്തമാക്കി.

പൊലീസ് എത്തി വിശദമായി അന്വേഷിച്ചതിന് പിന്നാലെ കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് മനസിലായി. വ്യാപാരിയുടെ വീട്ടിലെ ജോലിക്കാരനാണ് പണം മോഷ്ടിച്ച് ബാഗ് മേല്‍ക്കൂരയില്‍ ഒളിപ്പിച്ചതെന്ന് സിസിടിവിയിൽ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ സഹായിച്ച ഒരു സെക്യൂരിറ്റി ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കുഞ്ഞിനെ ഇഴയാൻ പഠിപ്പിക്കുന്ന വളർത്തുനായ; വീഡിയോ വൈറല്‍