Asianet News MalayalamAsianet News Malayalam

ദിവസവും ഈ അഞ്ച് രീതിയില്‍ ആപ്പിള്‍ കഴിക്കൂ; അമിതവണ്ണം കുറയ്ക്കാം...

ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ് ആപ്പിളിന് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും കഴിവുണ്ട് എന്നത്. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ.  

five ways to have an apple for weight loss
Author
Thiruvananthapuram, First Published Jul 6, 2019, 6:14 PM IST

ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ് ആപ്പിളിന് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും കഴിവുണ്ട് എന്നത്. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ.  നിരവധി രോഗങ്ങളില്‍ നിന്നും ആപ്പിള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. 

2006ല്‍ ജേര്‍ണല്‍ എക്‌സ്‌പെരിമെന്‍റല്‍ ബയോളജി ആന്‍ഡ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോര്‍ട്ട് അനുസരിച്ച് തലച്ചോറിലെ കോശങ്ങളുടെ പെട്ടെന്നുളള നാശത്തെ ചെറുക്കാനും നാഡികളുടെ അരോഗ്യത്തെ സംരക്ഷിക്കാനും ആപ്പിള്‍ സഹായിക്കും. ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ലവനോയിഡ് ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ഹൃദയധമനികളിൽ കൊഴുപ്പടിഞ്ഞ് കൂടുന്നത് തടയാൻ  ആപ്പിളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കും. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പോട്ടാസ്യവും മിനറലുകളും രക്തത്തിലെ കൊളസ്ടോൾ നിയന്ത്രിച്ച് സ്ട്രോക്ക് വരാതെ സംരക്ഷിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് ടൈപ്പ് 2 പ്രമേഹത്തിൽ നിന്നു രക്ഷനേടാന്‍ ദിവസവും ഒരാപ്പിള്‍ വീതം കഴിക്കാം. 

ഫൈബറും വിറ്റാമിനുകളും ആപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.  ധാരാളം നാരടങ്ങിയിട്ടുളളതിനാലാണ് ആപ്പിള്‍ പെട്ടെന്ന് തന്നെ വിശപ്പ് മാറാന്‍ സഹായിക്കുന്നതും ശരീരഭാരം കൂടാതെ നോക്കുന്നതും.  ശരീരത്തിലെ അമിതമായ കൊഴുപ്പിനെ അകറ്റാനും ആപ്പിള്‍ സഹായിക്കും. വെള്ളം ധാരാളം അടങ്ങിയത് കൊണ്ടും ആപ്പിള്‍ ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണ്. ശരാശരി ഒരു ആപ്പിളില്‍ നാല് ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ദിവസവും ആപ്പിള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ അമിത വിശപ്പ് കുറയുകയും ചെയ്യും. അമിതവണ്ണം കുറയ്ക്കാന്‍ ആപ്പിള്‍ എങ്ങനെയൊക്കെ കഴിക്കാമെന്ന് നോക്കാം. 

1. ആപ്പിള്‍ എനര്‍ജി ബാര്‍

five ways to have an apple for weight loss

ആപ്പിള്‍ എനര്‍ജി ബാറുകള്‍ വിപണയില്‍ സുലഭമായി ലഭിക്കുന്നവയാണ്. ഓട്സും ബദാം ബട്ടറും ആപ്പിളും അടങ്ങിയതാണ് ആപ്പിള്‍ എനര്‍ജി ബാര്‍. നാരുകള്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. വിശപ്പ് കുറയ്ക്കുകയും ചെയ്യും അതുവഴി അമിതവണ്ണത്തെയും തടയും.

2. ആപ്പിള്‍ സാലഡ്

five ways to have an apple for weight loss

വിറ്റാമിനുകളും ഫൈബറും ധാരാളം അടങ്ങിയ വിഭവമാണ് ആപ്പിള്‍ സാലഡ്. ചീരയോടൊപ്പം ആപ്പിള്‍ കഴിക്കാവുന്നതാണ്. ഇവയില്‍ നിന്ന് ഏകദേശം 22 കലോറി മാത്രമേ ലഭിക്കുകയുള്ളൂ. അതിനാല്‍ തന്നെ, ശരീരഭാരം കുറയ്ക്കാന്‍ ഇത് എന്തുകൊണ്ടും മികച്ചതാണ്. 

3. ആപ്പിളും ബദാം ബട്ടറും 

five ways to have an apple for weight loss

ആപ്പിളും ബദാം ബട്ടറും നിലക്കടലയും ഒരുമിച്ച് കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും ശരീരത്തിലെ അമിതമായ കൊഴുപ്പിനെ അകറ്റാനും സഹായിക്കും. 

4. ആപ്പിള്‍ ചിപ്പ്സ്

five ways to have an apple for weight loss

ആരോഗ്യത്തിന് ഏറെ നല്ലതാണ് ആപ്പിള്‍ ചിപ്പ്സ്. ഉരുളക്കിഴങ്ങ് കൊണ്ടുള്ള ചിപ്പ്സിനെക്കാള്‍ എന്തുകൊണ്ടും ശരീരത്തിന് ഗുണം ചെയ്യുന്നതാണ് ഇവ. 

5. ആപ്പിള്‍ സിഡര്‍ വിനഗര്‍

five ways to have an apple for weight loss


ഒരുപാട് ആരോഗ്യ ഗുണങ്ങളുളള പാനീയമാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍. മറ്റുളള വിനഗറുകള്‍ പോലെ ഇതും ഫെര്‍മെന്‍റേഷന്‍ പ്രക്രിയയിലൂടെ തന്നെയാണ് ഉണ്ടാക്കുന്നത്. അമിതവണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍.

Follow Us:
Download App:
  • android
  • ios