ജെൻ സിയുടെ പ്രണയപ്രകടനങ്ങളിൽ കൊണ്ടുവന്ന പുതിയ ട്രെൻഡാണ് 'പോക്കറ്റ് ഹോൾഡ്', ഇത് പഴയകാല റൊമാൻസിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് കൂടിയായി കണക്കാക്കപ്പെടുന്നു.
പ്രണയിക്കാത്തവർ നമ്മുക്കിടയിലുണ്ടാകില്ല. മുമ്പുള്ള പ്രണയം അല്ല ഇന്നുള്ളത്. പ്രണയത്തിനുമുണ്ട് ട്രെന്റുകൾ. തോളിൽ കൈയ്യിടുന്നതിനും കൈകോർത്ത് നടക്കുന്നതിനും ഒരു ബ്രേക്ക് കൊടുത്ത്, പുതിയ തലമുറ പ്രണയം ഒളിപ്പിച്ചു വെക്കുന്നത് പങ്കാളിയുടെ ബാക്ക് പോക്കറ്റിലാണ്. പഴയ സ്കൂൾ റൊമാൻസിലേക്ക് ജെൻസി നടത്തുന്ന ഈ തിരിച്ചുപോക്ക് എന്തുകൊണ്ടായിരിക്കും.
പണ്ട് ബസ് സ്റ്റോപ്പിൽ മഴ നനഞ്ഞു കൊണ്ട് കൈകോർത്ത് നടക്കുന്നതും, ജനലിനരികിൽ നിന്ന് കൊണ്ടുള്ള തോളിൽ ചാരിയുള്ള ഇരിപ്പുമൊക്കെയായിരുന്നു പ്രണയത്തിലെ 'ഹൈലൈറ്റ്'. എന്നാൽ, സോഷ്യൽ മീഡിയ ഭരിക്കുന്ന ഈ കാലത്ത്, കമിതാക്കൾ തമ്മിലുള്ള പരസ്യമായ വാത്സല്യപ്രകടനങ്ങൾക്ക് പുതിയൊരു നിർവചനം നൽകിയിരിക്കുകയാണ് ജെൻ സി. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് തുടങ്ങി, റീൽസിലൂടെ വൈറലായ ഈ പുതിയ 'സ്റ്റൈൽ' നമ്മുടെ നാട്ടിലെ കാമ്പസുകളിലും പ്രണയകഥകളിലും ഇടം നേടിക്കഴിഞ്ഞു.
എന്താണ് ഈ 'പോക്കറ്റ് ഹോൾഡ്'?

കൈകൾ പരസ്പരം കോർത്ത് നടക്കുന്നതിന് പകരം, ഒരാൾ പങ്കാളിയുടെ പാന്റിന്റെയോ ജീൻസിന്റെയോ ബാക്ക് പോക്കറ്റിൽ സ്വന്തം കൈയ്യിട്ട് നടക്കുന്ന രീതിയാണിത്. ഒറ്റനോട്ടത്തിൽ നിസ്സാരമെന്ന് തോന്നാമെങ്കിലും, ഇതിന് കൈകോർത്ത് നടക്കുന്നതിനേക്കാൾ ആഴത്തിലുള്ള അടുപ്പമുണ്ടാക്കുവൻ സാധിക്കും.
എന്തുകൊണ്ട് ജെൻ സി ഇത് തിരഞ്ഞെടുക്കുന്നു?
ഡിജിറ്റൽ യുഗത്തിലെ വേഗമേറിയ പ്രണയബന്ധങ്ങളിൽ, ആത്മാർത്ഥതയുടെയും വിശ്വാസത്തിന്റെയും അടയാളമായി ഈ 'പോക്കറ്റ് പ്രണയം' മാറുന്നു. മനഃശാസ്ത്രജ്ഞർ ഇതിനെ 'മൈക്രോ വാത്സല്യം' എന്നാണ് വിളിക്കുന്നത്—വലിയ പ്രകടനങ്ങളില്ലാതെ, ചെറിയ ചലനങ്ങളിലൂടെ ബന്ധം ശക്തിപ്പെടുത്തുന്ന രീതി.
അടുപ്പം: കൈകൾ പോക്കറ്റിൽ വെക്കുമ്പോൾ, അത് നിങ്ങളുടെ പങ്കാളിയുമായി കൂടുതൽ അടുത്ത് നിൽക്കാൻ സഹായിക്കുന്നു.
സംരക്ഷണം: പോക്കറ്റിൽ ഇട്ടിരിക്കുന്ന കൈ ഒരുതരം സംരക്ഷണത്തിന്റെ സൂചനയാണ്. "ഞാൻ കൂടെയുണ്ട്" എന്ന് പറയാതെ പറയുന്ന ഒരു രീതി.
സ്റ്റൈൽ & വൈബ്: ഓവർസൈസ്ഡ് വസ്ത്രങ്ങളും, വിന്റേജ് ഫാഷനും ഇഷ്ടപ്പെടുന്ന ജെൻ സി-ക്ക് പഴയ സിനിമകളിലെ ലളിതമായ റൊമാൻസ് തിരിച്ചുപിടിക്കുവവനുള്ള ഒരു 'കൂൾ വൈബ്' കൂടിയാണ് ഈ പോക്കറ്റ് ഹോൾഡ്.
ഒരുകാലത്ത് പ്രണയം കൈകോർക്കുന്നതിലൂടെ ആയിരുന്നു എങ്കിൽ, ഇന്ന് അത് പോക്കറ്റിലൂടെയാണ്. ഇത് വെറുമൊരു ട്രെൻഡല്ല, സോഷ്യൽ മീഡിയയുടെ ആർഭാടങ്ങളിൽ നിന്ന് മാറി, ലളിതവും ആത്മാർത്ഥവുമായ പ്രണയത്തെ ആഗ്രഹിക്കുന്ന ഒരു തലമുറയുടെ തിരിച്ചുവരവ് കൂടിയാണ് ഈ 'ബാക്ക് പോക്കറ്റ് പ്രണയം'.


