കൊവിഡിനെ ചെറുക്കാൻ വേശ്യാലയങ്ങൾ അടച്ച് പൂട്ടണമെന്ന് ജർമ്മനിയിലെ പ്രമുഖ നേതാക്കൾ. ജര്‍മ്മന്‍ ചാൻസലർ ഏഞ്ചല മെർക്കലിന്റെ സെന്റർ റൈറ്റ് (സിഡിയു) പാർട്ടിയിൽ നിന്നുമുള്ള 16 നിയമനിർമ്മാതാക്കളും സോഷ്യല്‍ ഡെമോക്രാറ്റ് പാർട്ടിയിൽ നിന്നുമുള്ള നേതാക്കളുമാണ് ജർമ്മൻ മാധ്യമങ്ങളെ കാണുകയും കത്ത് നൽകുകയും ചെയ്തതു.‌ ലൈംഗികത്തൊഴിലാളികൾ വൈറസുകളെ ചുമക്കുന്ന 'സൂപ്പര്‍ സ്‌പ്രെഡറുകള്‍' ആകാമെന്ന് കത്തിൽ പറയുന്നു.

 ജർമ്മനിയിൽ വേശ്യാവൃത്തി നിയമപരമാണ്. എന്നാൽ ലൈംഗികത്തൊഴിലാളികൾക്ക് എവിടെ, എങ്ങനെ പ്രവർത്തിക്കാമെന്നതിന് വിവിധ സംസ്ഥാനങ്ങളും നഗരങ്ങളും വ്യത്യസ്ത നിയന്ത്രണങ്ങൾ നടപ്പാക്കുന്നു. മാർച്ചിൽ
സാമൂഹിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മുതൽ എല്ലാ വേശ്യാലയങ്ങളും അടച്ചു. കത്തിൽ ഒപ്പിട്ടവരിൽ സിഡിയുവിലെ മുൻ ആരോഗ്യമന്ത്രി ഹെർമൻ ഗ്രെ, സോഷ്യൽ ഡെമോക്രാറ്റ് ട്രേഡ് യൂണിയനിസ്റ്റ് ലെനി ബ്രെമെയർ, ഡോ. കാൾ ലോട്ടർബാക്ക് എന്നിവർ ഉൾപ്പെടുന്നു. 

 ജര്‍മ്മനിയില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകാരം കിട്ടിയ 33,000 ലൈംഗികത്തൊഴിലാളികളുണ്ട്. ലൈംഗികത്തൊഴിലാളികളിൽ പലരും മോശം അവസ്ഥയിലാണ് ജീവിക്കുന്നതെന്നും മാത്രമല്ല മനുഷ്യക്കടത്തിന്റെ ഇരകളാണെന്നും കത്തിൽ പറയുന്നു.വേശ്യാലയങ്ങൾ അടച്ചുപൂട്ടുന്നത് ജർമ്മനിയിലെ ലൈംഗികത്തൊഴിലാളികൾക്കുള്ള അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യത നൽകുന്നുവെന്ന് ജർമ്മൻ നിയമനിർമ്മാതാക്കൾ തങ്ങളുടെ കത്തിൽ പ്രത്യാശ പ്രകടിപ്പിക്കുന്നു.

'' വേശ്യാലയങ്ങൾ വീണ്ടും തുറക്കുന്നത് ഈ സ്ത്രീകളെ സഹായിക്കില്ല,” കത്തിൽ പറയുന്നു. "പകരം, അവർക്ക് സുരക്ഷിതമായ ജോലിയാണ് ആവശ്യം - കത്തിൽ പറയുന്നു. "നോർഡിക് മോഡൽ" സ്വീകരിക്കാൻ ജർമ്മനി അവസരം ഉപയോഗിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

ലൈംഗികത്തൊഴിലാളികൾക്ക് ലൈംഗിക വ്യവസായം ഉപേക്ഷിക്കാൻ സഹായവും സേവനങ്ങളും വാഗ്ദാനം ചെയ്യുകയും വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ജർമ്മനിയിൽ സാമൂഹിക അകലം പാലിക്കൽ, നിയന്ത്രണങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം വേശ്യാലയങ്ങൾ അടച്ചിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' .- കത്തിൽ പറയുന്നു.

കൊവിഡ് കാലത്ത് 'പോണ്‍' മേഖലയെ മാതൃകയാക്കേണ്ടി വരുമോ?...