ജര്‍മ്മനിയിലെ ഹാനോവറില്‍ ഞായറാഴ്ച വൈകുന്നേരമാണ് ഹെലന്‍റെ ഷോ നടന്നത്. ഷോയ്ക്കിടെ ട്രപ്പീസില്‍ പെര്‍ഫോം ചെയ്യുകയായിരുന്നു ഗായിക. മറ്റൊരാളുടെ സഹായത്തോടെയായിരുന്നു ഹെലൻ ട്രപ്പീസില്‍ പെര്‍ഫോം ചെയ്തിരുന്നത്. 

ലൈവ് ഷോയ്ക്കിടെ സ്റ്റേജില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ അപകടം സംഭവിച്ചിട്ടുള്ള നിരവധി കലാകാരന്മാരും കലാകാരന്മാരുമുണ്ട്. ചെറിയ അപകടങ്ങള്‍ മുതല്‍ ജീവൻ തന്നെ നഷ്ടമാകുന്ന സാഹചര്യത്തിലേക്ക് എത്തിയ അപകടകങ്ങള്‍ വരെ ഇതിലുള്‍പ്പെടുന്നു. 

ഇപ്പോഴിതാ സമാനമായ രീതിയില്‍ പ്രമുഖ ജര്‍മ്മൻ പോപ് ഗായിക ഹെലൻ ഫിഷര്‍ക്ക് ലൈവ് ഷോയ്ക്കിടെ സംഭവിച്ച അപകടമാണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതോടെയാണ് സംഭവം ഏവരും അറിഞ്ഞതും വാര്‍ത്തകളില്‍ ഇടം നേടിയതും. 

ജര്‍മ്മനിയിലെ ഹാനോവറില്‍ ഞായറാഴ്ച വൈകുന്നേരമാണ് ഹെലന്‍റെ ഷോ നടന്നത്. ഷോയ്ക്കിടെ ട്രപ്പീസില്‍ പെര്‍ഫോം ചെയ്യുകയായിരുന്നു ഗായിക. മറ്റൊരാളുടെ സഹായത്തോടെയായിരുന്നു ഹെലൻ ട്രപ്പീസില്‍ പെര്‍ഫോം ചെയ്തിരുന്നത്. 

പൊതുവെ ട്രപ്പീസിലെ പെര്‍ഫോമൻസ് എന്നത് അല്‍പം 'റിസ്ക്' ഉള്ള കാര്യം തന്നെയാണ്. എന്നാല്‍ സുരക്ഷാസജ്ജീകരണങ്ങളോടെയാണ് എല്ലാ ഷോയും ഇതിനായി തയ്യാറാകാറ്. അപ്പോഴും അപകടത്തിനോ പരുക്കേല്‍ക്കാനോ ഉള്ള സാധ്യതകള്‍ തുടരും.

എന്തായാലും നേര്‍ത്തൊരു അശ്രദ്ധയോ, ചുവടുകളിലെ ചെറിയൊരു വ്യതിയാനമോ ആണ് ഹെലനെ അപകടത്തിലാക്കിയത് എന്ന് മനസിലാകും. മുഖം ശക്തിയായി ഇടിക്കുകയായിരുന്നു. ഇത് പെട്ടെന്ന് വീഡിയോ കാണുമ്പോള്‍ നമുക്ക് മനസിലാകില്ല. തുടര്‍ന്നും ഹെലൻ പെര്‍ഫോമൻസില്‍ നില്‍ക്കുകയും ചെയ്യുകയാണ്. എന്നാല്‍ പിന്നീടുള്ള നിമിഷങ്ങളില്‍ ഹെലന്‍റെ മൂക്കില്‍ നിന്ന് ശക്തിയായി രക്തം പുറത്തുവരുന്നത് കാണാം. 

ഇവരുടെ നെഞ്ചില്‍ മുഴുവൻ രക്തം വീണിരിക്കുന്നു. തുടയിലും രക്തം തെറിച്ചതായി കാണാം. ശേഷം ഇവര്‍ പെര്‍ഫോമൻസില്‍ നിന്ന് പിന്മാറുകയാണ്. തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് പരിഭ്രാന്തരായ ആരാധകരോട് പറഞ്ഞ ശേഷമാണ് ഹെലൻ വേദിയില്‍ നിന്ന് മാറുന്നത്. എന്നാല്‍ അല്‍പം കഴിയുമ്പോള്‍ തന്നെ ഷോ റദ്ദാക്കിയതായി സംഘാടകര്‍ അറിയിക്കുകയും ചെയ്തു.

ഏതായാലും അപകടത്തിന്‍റെ വീഡിയോ വലിയ രീതിയില്‍ തന്നെ പങ്കുവയ്ക്കപ്പെടുകയാണിപ്പോള്‍. ലൈവ് ഷോകള്‍ക്കിടയില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കുന്നത് തടയാനുള്ള കൂടുതല്‍ കരുതല്‍ ഇനിയെങ്കിലും അതത് ഷോകള്‍ നടത്തുന്ന സംഘാടകര്‍ പാലിക്കണമെന്ന ആവശ്യവും ഇതിനിടെ ഉയരുന്നുണ്ട്. 

വീഡിയോ കാണാം...

Scroll to load tweet…

Also Read:- ഫാഷൻ ഷോയ്ക്കിടെ ഇരുമ്പ് തൂണ്‍ തകര്‍ന്നുവീണ് മോഡല്‍ മരിച്ചു; വീഡിയോകള്‍ വൈറലാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News