തലമുടിയുടെ മുൻഭാഗത്തെ ഇരുവശങ്ങളിലുമായാണ്  കളർ ചെയ്തിരിക്കുന്നത്. ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഗോപി പങ്കുവച്ചത്. 

വർക്കൗട്ട് സമയത്തെ സെൽഫി പങ്കുവച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. പുത്തന്‍ ലുക്കിലാണ് ഗോപി സുന്ദർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. താടി കളഞ്ഞ് മീശ മാത്രമുള്ളതാണ് താരത്തിന്‍റെ പുതിയ ലുക്ക്. ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് ഗോപിയുടെ ഹെയര്‍ സ്റ്റൈലിലാണ്.

താരത്തിന്‍റെ കിടിലന്‍ ഹെയർ കളറാണ് ശ്രദ്ധ നേടാന്‍ കാരണം. നീല നിറത്തിലുള്ള ഹെയര്‍ കളറാണ് ഗോപി പരീക്ഷിച്ചത്. തലമുടിയുടെ മുൻഭാഗത്തെ ഇരുവശങ്ങളിലുമായാണ് കളർ ചെയ്തിരിക്കുന്നത്. ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഗോപി പങ്കുവച്ചത്. 

View post on Instagram

'വർക്കൗട്ട് ടൈം' എന്നാണ് സെല്‍ഫി ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്. എന്തായാലും താരത്തിന്‍റെ പുതിയ ലുക്ക് നന്നായിട്ടുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം. 

Also Read: ഇത് തണ്ണിമത്തൻ കൊണ്ടുള്ള വ്യായാമം; വീഡിയോയുമായി ഫിറ്റ്‌നസ് ഫ്രീക്ക് മിലിന്ദ് സോമന്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

'നീല പൊന്‍മാനെ പോലെ'; പുത്തൻ ലുക്കിൽ സാനിയ ഇയ്യപ്പൻ