'ക്വീന്‍' എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. നിരവധി ആരാധകരുള്ള സാനിയ  സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമാണ്.

സാനിയയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് വളരെ നല്ല അഭിപ്രായമാണ്. എന്ത് വസ്ത്രം ധരിക്കണമെന്നുള്ളത് ഒരാളുടെ സ്വാതന്ത്ര്യമാണെന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന താരം കൂടിയാണ് സാനിയ. 

 
 
 
 
 
 
 
 
 
 
 
 
 

Secret skyblue.💙

A post shared by SANIYA IYAPPAN (@_saniya_iyappan_) on Sep 24, 2020 at 10:59pm PDT

 

ഇപ്പോഴിതാ താരത്തിന്‍റെ പുത്തന്‍ ഹെയര്‍ കളര്‍ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തലമുടിയിൽ ആകാശനീല നിറം പിടിപ്പിച്ച തന്‍റെ പുത്തന്‍ ലുക്ക് സാനിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

കഴിഞ്ഞ ദിവസം മുടിയിൽ പുതിയ പരീക്ഷണം നടത്തുന്ന കാര്യം സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് പുതിയ  ലുക്കിലെ ചിത്രങ്ങൾ സാനിയ പങ്കുവച്ചത്.  പൊതുവെ അധികമാരും തലമുടിയിൽ പരീക്ഷിച്ചു കണ്ടിട്ടില്ലാത്ത നീല നിറമാണ് സാനിയ തിരഞ്ഞെടുത്തത്. 

 

Also Read: 'ഡോണ്ട് കെയര്‍'; പുത്തന്‍ ലുക്കുമായി പ്രിയങ്ക ചോപ്ര...