വധൂവരന്മാർ വേദിയിലേയ്ക്ക്  കൈയും പിടിച്ച് ആവേശത്തോടെ നൃത്തം ചെയ്തുവരുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഡാൻസിനിടെ വധു വരന്‍റെ പുറത്തേയ്ക്ക് ചാടിക്കയറി. 

വിവാഹദിനം എന്നത് പലര്‍ക്കും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിനമാണ്. ഇനിയുള്ള കാലം ഓർക്കാനുള്ള നല്ല നിമിഷങ്ങള്‍ കൂടിയാണ് ഈ ദിനം സമ്മാനിക്കുന്നത്. വിവാഹദിനത്തെ (wedding day) കുറിച്ച് വ്യക്തമായ സ്വപ്നങ്ങളും (dreams) പലര്‍ക്കുമുണ്ട്. 

അതേസമയം, വിവാഹവേദിയിൽ വച്ച് നടക്കുന്ന രസകരമായ സംഭവങ്ങളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത്. ഒരു വിവാഹവേദിയിലെ ഡാൻസിനിടെ നടന്ന സംഭവമാണ് ഇത്. 

വധൂവരന്മാർ വേദിയിലേയ്ക്ക് കൈയും പിടിച്ച് ആവേശത്തോടെ നൃത്തം ചെയ്തുവരുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഡാൻസിനിടെ വധു വരന്‍റെ പുറത്തേയ്ക്ക് ചാടിക്കയറി. ഇതോടെ വരന്‍റെ ബാലന്‍സ് നഷ്ടപ്പെട്ടു. തുടര്‍ന്ന് ഇരുവരും താഴെ വീഴുന്നതാണ് വീഡിയോയില്‍ കാണുന്നത്.

View post on Instagram

സംഭവം കാണികളെ ചിരിപ്പിക്കുന്നുണ്ടെങ്കിലും ഉടൻ തന്നെ എഴുന്നേറ്റ് വീണ്ടും നൃത്തം ചെയ്യുന്ന നവദമ്പതികള്‍ക്ക് കയ്യടി ലഭിക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 20 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. ചിരി അടക്കാനാകുന്നില്ല എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. 

Also Read: പ്രിയപ്പെട്ട ചോക്ലേറ്റ് പേസ്ട്രീ ഇല്ലാതെയെന്ത് വിവാഹം; വൈറലായി വധുവിന്‍റെ നൃത്ത വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona