രണ്ട് കൈകളും നിലത്തമർത്തി തലകീഴായി നിന്ന് കത്തുന്ന അസ്ത്രം ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാണ് നീക്കം. തന്റെ പാദങ്ങൾ കൊണ്ട് അസ്ത്രം ബാലൻസ് ചെയ്യുന്നതും വീഡിയോയിൽ കാണാം.

വ്യത്യസ്തമായ പല വീഡിയോകളും ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതില്‍ ആളുകള്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്ന വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇപ്പോഴിതാ കാലുകൊണ്ട് അമ്പെയ്യുന്ന ഒരു യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഷാന്നെൻ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. കത്തിക്കൊണ്ടിരിക്കുന്ന ഒരു അസ്ത്രം കാലുകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ശ്രമിക്കുകയാണ് യുവതി. രണ്ട് കൈകളും നിലത്തമർത്തി തലകീഴായി നിന്ന് കത്തുന്ന അസ്ത്രം ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാണ് നീക്കം. തന്റെ പാദങ്ങൾ കൊണ്ട് അസ്ത്രം ബാലൻസ് ചെയ്യുന്നതും വീഡിയോയിൽ കാണാം. ശേഷം ലക്ഷ്യസ്ഥാനത്തേക്ക് അമ്പെയ്യുകയായിരുന്നു യുവതി. 17 വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഷാന്നെനിന്‍റെ ഈ വിജയം. 

'17 വർഷം നീണ്ട പരിശീലനത്തിന്റ സാക്ഷാത്കാരം. ആറാം വയസ്സു മുതൽ ജിംനാസ്റ്റിക്സ് പരിശീലിക്കാൻ തുടങ്ങിയതാണ് ഞാൻ’- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. നിരവധി പേർ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി കമന്‍റുകളും വീഡിയോയ്ക്ക് താഴെ ആളുകള്‍ പങ്കുവച്ചു. ഷാന്നെനിനെ അഭിനന്ദിച്ചു കൊണ്ടാണ് ആളുകള്‍ കമന്‍റുകള്‍ ചെയ്തത്. 

Scroll to load tweet…

Also Read: സഹയാത്രികയ്ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച് സ്ത്രീ; വൈറലായി വീഡിയോ